University News
23ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിആർക് പരീക്ഷ 31ലേക്ക് മാറ്റി
23ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർവ ബിആർക് (2013 സ് കീം) ആർക്കിടെക്ചറൽ ഗ്രാഫിക്സ് കക എന്ന പരീക്ഷ 31ന് നടത്തും. സമയത്തിന് മാറ്റമില്ല.

ബിസിഎ/ ബിബിഎ/ ബിഎസ് സി/ ബിവോക് ഫലം

2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിസിഎ, ബിബിഎ (സപ്ലിമെൻററി), ബിഎസ് സി (കംപ്യൂട്ടർ സയൻസ്), ബിവോക് (ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും. ഈ പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു.

മാത്തമാറ്റിക്സ് പ്രോഗ്രാം

കാര്യവട്ടം ഗണിത ശാസ്ത്ര പഠനവകുപ്പിൻറെ ആഭിമുഖ്യത്തിൽ ഫെബ്രുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ നടത്തുന്ന ങമവേലാ മശേരെ ഛേൗൃലമരവ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
വിശദവിവരങ്ങൾക്ക് ഫോൺ : 8129391763, 04712308303.

ലൈബ്രറി സയൻസ് പരീക്ഷ

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രത്തിൻറെ പിഎംജി ഓഫീസിലും കൊല്ലം ടികെഎം ആർടസ് ആൻഡ് സയൻസ് കോളജിലും കാഞ്ഞിരംകുളം കെഎൻഎം ഗവ.കോളജിലും ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസിലും ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ന്യൂ സ്കീം) കോഴ്സ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഏഴ്, ഒന്പത്, 13, 15, 17, 20 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലുവരെ അതത് കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും.

പിഴകൂടാതെ 23വരെ (50 രൂപ പിഴയോടെ ജനുവരി 27, 250 രൂപ പിഴയോടെ ജനുവരി 30) ഫീസ് അടയ്ക്കാം.

പ്രോജക്ട് പിഴകൂടാതെ 30വരെ (100 രൂപ പിഴയോടെ ഫെബ്രുവരി ഒന്ന് വരെ) സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ : 04712302523.

യോഗ തെറാപ്പി കോഴ്സ്

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രി (കേരള സർവകലാശാല അംഗീകാരമുള്ളത്), ഫീസ് 19500 രൂപ. കാലാവധി ഒരു വർഷം. ക്ളാസ് തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴു മുതൽ ഒമ്പതുവരെ നടത്തും. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി 31. ഫോൺ. 04712302523.

എംഎസ് സി കംപ്യൂട്ടർ

സയൻസ് പരീക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് പരീക്ഷയ്ക്ക് 24വരെ (50 രൂപ പിഴയോടെ 2017 ജനുവരി 27, 250 രൂപ പിഴയോടെ ജനുവരി 30) ഫീസടക്കാം. 2014 അഡ്മിഷൻ ലഭിച്ചവർ ഓൺലൈനായും മറ്റുള്ളവർ ഓഫ് ലൈനായും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ പരീക്ഷ ഫെബ്രുവരി 20നും രണ്ടാം സെമസ്റ്റർ പരീക്ഷ മാർച്ച് ആറിനും ആരംഭിക്കും.

ഓൺലൈൻ രജിസ്ട്രേഷൻ 18 മുതൽ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

ബിടെക് പരീക്ഷ പുതുക്കിയ ടൈംടേബിൾ

മൂന്നാം സെമസ്റ്റർ ബിടെക് (2013 സ്കീം) കാര്യവട്ടം എൻജിനിയറിംഗ് കോളജ് െ റഗുലർ (2015 അഡ്മിഷൻ) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും