University News
സപ്ലിമെൻററി പരീക്ഷ
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 24 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം വർഷ ബി.ഫാം സപ്ലിമെൻററി (2010 ആൻഡ് 2012 സ്കീം) തിയറി പരീക്ഷാ തീയതി ഫെബ്രുവരി രണ്ടായി പുനക്രമീകരിച്ചു.

പരീക്ഷാഫലം

2016 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസിൻറേയും, സ്കോർഷീറ്റിൻറേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഈ മാസം 28നകം അപേക്ഷിക്കേണ്ടതാണ്. തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെൻററി (സ്പെഷൽ) പരീക്ഷാഫലം 2016 നവംബറിൽ നടത്തിയ തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെൻററി സ്പെഷൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസിൻറേയും സ്കോർഷീറ്റിൻറേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 28നകം അപേക്ഷിക്കേണ്ടതാണ്.

ബി.ഫാം സപ്ലി. പരീക്ഷ

ഫെബ്രുവരി രണ്ടു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.ഫാം സപ്ലിമെൻററി (2010 * 2011 പ്രവേശനം) * 2012 സ്കീം തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു. ഒന്നാംവർഷ ബിഎസ് സി പെർഫ്യൂഷൻ ടെക്നോളജി തിയറി പരീക്ഷാ തീയതി ഫെബ്രുവരി 13 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
More News