University News
നാലാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് ഫലം
2016 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ് ഫലം വെബ്സൈറ്റിൽ ലഭിക്കും.

മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലൈ/ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ എംഎ ഹിസ്റ്ററി പ്രീവിയസ്, ഫൈനൽ (റെഗുലർ/റീ അപ്പിയറൻസ്) പരിക്ഷയുടെ മാർക്ക് ലിസ്റ്റുകൾ 20, 21 തീയതികളിൽ എസ്ഡിഇ പാളയം ഓഫീസിൽ നിന്നും ഹാൾടിക്കറ്റും ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം.

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 മേയ് മാസത്തിൽ നടത്തിയ ഒന്നും/രണ്ടും വർഷ എംസ് സി എൻഡി (റെഗുലർ/റീ അപ്പിയറൻസ്) പരിക്ഷയുടെ മാർക്ക് ലിസ്റ്റുകൾ 19, 20, 21 തീയതികളിൽ എസ്ഡിഇ പാളയം ഓഫീസിൽ നിന്നും ഹാൾടിക്കറ്റുമായി വന്ന് കൈപ്പറ്റണം.
ഒന്നാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് പിഴയോടു കൂടിയുളള അവസാന തീയതി ജനുവരി 25.

എംടെക് ഫലം

2016 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക് (ഫുൾ ടൈം ആൻഡ് പാർട്ട് ടൈം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ എംടെക് (പാർട്ട് ടൈം) റെഗുലർ 2016 ഏപ്രിൽ (2013 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച്, പരീക്ഷ ഫലം വെബ്സൈറ്റിൽ ലഭിക്കും.
സൂക്ഷ്മപരിശോധനയ്ക്ക് 2017 ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.

ഓൺലൈൻ കോഴ്സ്

സർവകലാശാലയിൽ നിന്ന് ഓൺലൈൻ കോഴ്സിന് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ അവസരം സലൃമഹമൗിശ്ലൃെശ്യേ. മര.ശി/ാീ ീര എന്ന സൈറ്റിൽ ആണ് പേര് ചേർക്കേണ്ടത്. മികച്ച പ്രസൻറേഷനുകൾ എങ്ങനെ ഉണ്ടാക്കാം എന്നതാണ് കോഴ്സിന്റെ വിഷയം എല്ലാ ക്ലാസിലും ഓൺലൈൻ ആയി ലഭ്യമാകും.

എംഎ അറബിക് ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂൺ/ജൂലൈ/സെപ്റ്റംബറിൽ നടത്തിയ എംഎ അറബിക് (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷ ഫലം വെബ്സൈറ്റിൽ ലഭിക്കും.