University News
മൂന്നാം സെമസ്റ്റർ ബിഎ(ക്രിമിനോളജി)/ എൽഎൽബി(ഓണേഴ്സ്)/ബികോം/ എൽഎൽബി(ഓണേഴ്സ്)/ബിബിഎ/എൽഎൽബി(ഓണേഴ്സ്)പരീക്ഷകൾ ഫെബ്രുവരി രണ്ടിന്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ(ക്രിമിനോളജി) എൽ.എൽ.ബി(ഓണേഴ്സ്)/ബി.കോം എൽ.എൽ.ബി(ഓണേഴ്സ്)/ബി.ബി.എ എൽ.എൽ.ബി(ഓണേഴ്സ്)(2015 ന് മുൻപുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജനുവരി 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 30 വരെയും സ്വീകരിക്കും. റഗുലർ അപേക്ഷകർ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരു പേപ്പറിനു 20 രൂപ (പരമാവധി 100) സി.വി ക്യാന്പ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടയ്ക്കണം. ടൈംടേബിൾ വെബ്സൈറ്റിൽ.

സൂക്ഷ്മ പരിശോധന

2016 ഏപ്രിലിൽ നടത്തിയ എം.ബി.എ ഓഫ് കാമ്പസ് പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ ജനുവരി 24ാം തീയതിക്കുള്ളിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളുമായി പരീക്ഷാ ഭവനിലെ ഇ.ജെ2 സെക്ഷനിൽ (226ാം റൂം) എത്തണം.

പരീക്ഷാഫലം

2016 ജൂണിലെ നാലാം സെമസ്റ്റർ എം.എ ഹിന്ദി സി.എസ്.എസ്െ റഗുലർ/ഇംപ്രൂവ്മെൻറ്/സപ്ലിമെൻററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി 30 വരെ സ്വീകരിക്കും.

2016 ഒക്ടോബറിലെ 2ാം സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ജനുവരി 31 വരെ സ്വീകരിക്കും.

2016 ജനുവരിയിലെ ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബി.ടി.എസ് (മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി 25 വരെ സ്വീകരിക്കും.

2016 ജൂണിലെ 4ാം സെമസ്റ്റർ എം.എസ്സി ടെക്സ്റ്റൈൽസ് * ഫാഷൻ പിജിസിഎസ്എസ് (ൈ റഗുലർ/ബെറ്റർമെൻറ്/സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി 27 വരെ സ്വീകരിക്കും.

2016 ജൂണിൽ നടത്തിയ 4ാം സെമസ്റ്റർ എം.എസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പത്തനംതിട്ട കാതലിക്കേറ്റ് കോളേജിലെ നിമൽ ദേവസ്യ, രശ്മി രാജു, അഞ്ജന.ജെ.നായർ, കെ.എ.ശ്രീരാജ്, നീതു.കെ, റ്റിജു തോമസ് എന്നിവർ യഥാക്രമം ഒന്നു മുതൽ ആറു വരെ സ്‌ഥാനങ്ങൾ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജനുവരി 30 വരെ സ്വീകരിക്കും.

പുനർമൂല്യനിർണയ ഫലം

2016 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സപ്ലിമെൻററി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മാർക്ക് വ്യത്യാസം ഉള്ള വിദ്യാർഥികൾ റീവാല്യുവേഷൻ മെമ്മോ ഡൗൺലോഡ് ചെയ്തു ബന്ധപ്പെട്ട സെക്ഷനിൽ സമർപ്പിക്കണം.