University News
അസാപ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിൻറെ (അസാപ്) സമ്മർ സ്കിൽ സ്കൂൾ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാഥികൾക്ക് www.as apke rala.gov.in ൽ ഫെബ്രുവരി അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അവസാന വർഷ പ്ലസ്ടു വിദ്യാർഥികൾക്കും ബിരുദ വിദ്യാർഥികൾക്കും തൊഴിൽ സാധ്യതയുള്ള നിരവധി സെക്ടറുകളിൽ നിന്നുള്ള കോഴ്സുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രാക്ടിക്കൽ ഇൻറേൺഷിപ്പുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2772524.
More News