University News
ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കൊച്ചി: സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴിൽ എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന ബ്യൂട്ടി കെയർ ആൻഡ് മാനേജ്മെൻറ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിൻറെ കാലാവധി ഒരു വർഷമാണ്. കോഴ്സിൻറെ ഭാഗമായി സ്വയംപഠന സാമഗ്രികൾ, സന്പർക്ക ക്ലാസുകൾ, പ്രായോഗിക പരിശീലനം എന്നിവയും നൽകും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്റ്റേറ്റ് റിസോഴ്സ് സെൻററിൻറെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.

അപേക്ഷാ ഫോമും പ്രോസ്പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരത്ത് നന്ദാവനം പോലിസ് ക്യാന്പിന് സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. തപാലിൽ വേണ്ടവർ എസ്ആർസി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കുക.
More News