University News
്ബിഎസ് സി പ്രാക്ടിക്കൽ
നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ് സി (സിബിസിഎസ്) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറു മുതൽ അതത് കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ഫോൺ:8547201074.

<ആ>പ്രാക്ടിക്കൽ ക്ലാസില്ല

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് കോഴ്സിൻറെ പ്രാക്ടിക്കൽ ക്ലാസുകൾ 21, 22 തീയതികളിൽ ഉണ്ടായിരിക്കില്ല.

<ആ>സമ്പർക്ക ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം വർഷ ബിഎസ്സികംപ്യൂട്ടർ സയൻസ്/ബിസിഎ കോഴ്സുകൾക്ക് 21, 22 തീയതികളിൽ ക്ലാസുകൾ ഉണ്ടായിരിക്കും.

<ആ>മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലൈ/ഓഗസ്റ്റിൽ നടത്തിയ എംഎ പൊളിറ്റിക്കൽ സയൻസ് പ്രീവിയസ്, ഫൈനൽ (റഗുലർ/റീ അപ്പിയറൻസ്) പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ 23, 24 തീയതികളിൽ പാളയം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻറെ ഓഫിസിൽ നിന്നും ഹാൾടിക്കറ്റും ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം.

<ആ>എംഎ ഇക്കണോമിക്സ് ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലൈ/ഓഗസ്റ്റ് നടത്തിയ എംഎ ഇക്കണോമിക്സ് പ്രീവിയസ്, ഫൈനൽ പരീക്ഷഫലം വെബ്സൈറ്റിൽ.

<ആ>ബികോം ടൈംടേബിൾ

ഫെബ്രുവരി ഒമ്പത്, 14, 16 തീയതികളിൽ നടത്തുന്ന ബികോം ആന്വൽ സ്കീം പാർട്ട് ഒന്നും രണ്ടും സപ്ലിമെൻററി പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.