University News
എംഎസ് സി ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 23ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ്, മൈക്രോബയോളജി, ബയോടെക്നോളജി (സിസിഎസ്എസ് നവംബർ 2016) ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>ഒന്നാം സെമസ്റ്റർ എംഎ ഹാൾടിക്കറ്റ്

23ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ അപ്ലൈഡ് ഇക്കണോമിക്സ്, ആന്ത്രപ്പോളജി (സിസിഎസ്എസ് റഗുലർ പഠന വകുപ്പ് നവംബർ 2016) ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

<ആ>ബിഎ പരീക്ഷാഫലം

അവസാന വർഷ ബിഎ (2008 അഡ്മിഷനും അതിനുമുന്പും മാർച്ച് 2016) ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം പരീക്ഷാവിഭാഗത്തിൽ ലഭ്യമാണ്. ഉത്തരക്കടലാസിൻറെ പുനഃപരിശോധന/
സൂക്ഷ്മപരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 31 വരെ സ്വീകരിക്കും.

<ആ>ഓറിയൻറേഷൻ കോഴ്സും റിഫ്രഷർ കോഴ്സും

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള യുജിസിഎച്ച്ആർഡിസി 201617 വർഷത്തിൽ ഓറിയൻറേഷൻ കോഴ്സും മൂന്ന് റിഫ്രഷർ കോഴ്സും നടത്തുന്നു. ആദ്യം ലഭിക്കുന്ന അപേക്ഷകളുടെ മുൻഗണന ക്രമത്തിലാണ് കോഴ്സിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പുതുതായി സർവീസിൽ കയറിയ അധ്യാപകർക്കുള്ള ഓറിയൻറേഷൻ കോഴ്സ് ഫെബ്രുവരി 20ന് ആരംഭിച്ച് മാർച്ച് 20ന് അവസാനിക്കും. ഈ കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ള അധ്യാപകർ ഫെബ്രുവരി എട്ടിനകം ഡയറക്ടർ, യുജിസിഎച്ച്ആർഡിസി കണ്ണൂർ യൂണിവേഴ്സിറ്റി എന്ന പേരിൽ എസ്ബിടി കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ബ്രാഞ്ചിൽ മാറാവുന്ന ആ!യിരം രൂപയുടെ ഡിഡിയും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമായ ലിങ്കിൽ അപേക്ഷാഫോമും സഹിതം യുജിസിഎച്ച്ആർഡിസി ഓഫീസിൽ എത്തിക്കണം.
അധ്യാപകർക്കുള്ള റിഫ്രഷർ കോഴ്സ് കൊമേഴ്സ് ആൻഡ് ബാങ്കിംഗ് താവക്കര കാന്പസിൽ ഫെബ്രുവരി എട്ടിന് ആരംഭിച്ച് മാർച്ച് ഒന്നിന് അവസാനിക്കും. അപേക്ഷയും ആയിരം രൂപ ഡിഡിയും ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്.

അധ്യാപകർക്കുള്ള റിഫ്രഷർ കോഴ്സ് നാനോ സയൻസ് പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാന്പസിൽ മാർച്ച് ഒന്നിന് ആരംഭിച്ച് 21ന് അവസാനിക്കും. ഇതിൽ നാനോ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ് അധ്യാപകർക്ക് പങ്കെടുക്കാം. അപേക്ഷയും ആയിരം രൂപയും ഡിഡിയും ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.

അധ്യാപകർക്കുള്ള റിഫ്രഷർ കോഴ്സ് മലയാളം നീലേശ്വരം ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാന്പസിൽ ഫെബ്രുവരി 13ന് ആരംഭിച്ച് മാർച്ച് ആറിന് അവസാനിക്കും. അപേക്ഷയും ആയിരം രൂപ ഡിഡിയും ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്.