University News
രണ്ടാംവർഷ എംഎസ്്സി നഴ്സിംഗ് പരീക്ഷാ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് രണ്ടുമുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എംഎസ്്സി നഴ്സിംഗ് സപ്ലിമെൻററി ഡിഗ്രി പരീക്ഷകൾക്ക് ഫെബ്രുവരി ഒന്നുമുതൽ 15 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ഫെബ്രുവരി 17 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ഫെബ്രുവരി 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

സെക്കൻഡ് ബിഡിഎസ് പരീക്ഷാ റീടോട്ടലിംഗ് ഫലം

2016 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയിരുന്ന സെക്കൻഡ് ബിഡിഎസ് റഗുലർ/ സപ്ലിമെൻററി (2011, 2012, 2013 * 2014 പ്രവേശനം) പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാംവർഷ ബി.ഫാം സപ്ലിമെൻററി തിയറി പരീക്ഷാ തീയതി

ഫെബ്രുവരി 13 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഫാം സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

മെഡിക്കൽ പിജി ഡിഗ്രി/ഡിപ്ലോമ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിതരണം

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2016 നവംബറിൽ നടത്തിയ മെഡിക്കൽ പിജി/ ഡിപ്ലോമ സപ്ലിമെൻററി പരീക്ഷ പാസായ വിദ്യാർഥികളുടെ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് അതാത് മെഡിക്കൽ കോളജുകളിലേക്ക് അയച്ചിട്ടുണ്ട്. വിദ്യാർഥികൾ ബന്ധപ്പെട്ട കോളജുകളിൽനിന്നും സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
More News