ഒന്നാം സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചർ പരീക്ഷകള്‍ 27ന് ആരംഭിക്കും
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (പുതിയ സ്കീം 2016 അഡ്മിഷന് റെഗുലര്‍, 2016 ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 27ന് ആരംഭിക്കും.
അപേക്ഷകള്‍ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 10 വരെയും സ്വീകരിക്കും.
മേഴ്സി ചാന്‍സ് പരീക്ഷ
എംപിടി പഴയ സ്കീം (രണ്ടാമത്തെ മേഴ്സി ചാന്‍സ് 2013ന് മുമ്പുള്ള അഡ്മിഷന്) ഡിഗ്രി പരീക്ഷകള്‍ക്ക് ഏഴു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 14 വരെയും അപേക്ഷിക്കാം.
അപേക്ഷകര്‍ 7,000 (എഴായിരം) രൂപ സ്പെഷല്‍ ഫീസായി നിശ്ചിത പരീക്ഷാഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
പരീക്ഷാതീയതി
ഒന്നു മുതല്‍ ആറുു വരെ സെമസ്റ്റര്‍ ബിബിഎ, ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്സ്, ബിഎസ്ഡബ്ല്യു, ബിഎസ്സി പെട്രോകെമിക്കല്‍ (2000 മുതല്‍ 2008 വരെ അഡ്മിഷന് മേഴ്സി ചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം
എറണാകുളം ഗവണ്മെന്റ് ലോ കോളജിലെയും തൊടുപുഴ അല്‍ അസര്‍ ലോ കോളജിലെയും 2016 ഒക്ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ നാലുവരെ സ്വീകരിക്കും.
പ്രത്യേക സിന്‍ഡിക്കറ്റ് യോഗം
ജനുവരി 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എംജി യൂണിവേഴ്സിറ്റി പ്രത്യേക സിന്‍ഡിക്കറ്റ് യോഗം 15നു രാവിലെ 10.30ന് സിന്‍ഡിക്കറ്റ് ഹാളില്‍ നടത്തും.
പൂര്‍വവിദ്യാര്‍ഥി ഡാറ്റ
സ്കൂള്‍ ഓഫ് ബയോസയന്‍സസിലെ പൂര്‍വ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ശേഖരി ക്കു ന്നു. വിവരങ്ങൾക്ക് ഫോണ്‍ : 9497655293, 9847901149, 04812731035
ഹ്രസ്വകാല കോഴ്സ്
സ്കൂള്‍ ഓഫ് എന്വയൊണ്മെന്റല് സയന്‍സസില്‍ നാഷണല്‍ നാച്വറല്‍ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം പ്രോഗ്രാമില്‍ ഐഎസ്ആര്‍ഒ യുടെ സാങ്കേതിക സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡോ : ആര്. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ് ജിഐഎസ് ല്‍ നടത്തുന്ന ഹ്രസ്വകാല ജിയോഇന്ഫര്മേഷന് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ഷത്തില്‍ രണ്ടു ബാച്ചുകള്‍ നടത്തുന്ന ഈ കോഴ്സിന്റെ 22ാം ബാച്ചിലേക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 17 വരെ സ്വീകരിക്കും. 20 ആഴ്ച ദൈര്‍ഘ്യമുള്ള ഈ ഫുള്‍ടൈം കോഴ്സിന് അംഗീകൃത ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൗമവിവരശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗ്, ഏരിയല്‍ ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ്, ഫോട്ടോഗ്രാമെട്രി, മാപ്പിംഗ്, സര്‍വേയിംഗ്, ജിപിഎസ്, കംപ്യൂട്ടര്‍ അധിഷ്ഠിത ജിഐഎസ് മുതലായ അതിനൂതന സാങ്കേതിക വിദ്യകളുടെ സമന്വയത്തിലൂടെ വിവരങ്ങളുടെ ശേഖരണവും, വിശകലനവും സാധ്യമാക്കി വിവിധ ശാസ്ത്രസാങ്കേതിക ആസൂത്രണ ജോലികള്‍ക്ക് സന്നദ്ധമാക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
അപേക്ഷാഫോമും, വിശദാംശങ്ങളടങ്ങിയ ബ്രോഷറും വെബ്സൈറ്റില്‍ ലഭ്യമാണ്. വിലാസം : കോഓര്‍ഡിനേറ്റര്‍, ഡോ.ആര്.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍ഡ ജിഐഎസ്., സ്കൂള്‍ ഓഫ് എന്വയൊണ്മെന്റല് സയന്‍സ് എംജി യൂണിവേഴ്സിറ്റി, പ്രിയദര്‍ശിനി ഹില്‍സ് പിഒ, കോട്ടയം 686560. ഫോണ്‍ : 9446058120.
പ്രോജക്ട് ഫെലോയുടെ ഒഴിവ്
സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസില്‍ നിലവിലുള്ള ഐസിഎസഎസ്ആര് സ്പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജക്്ടിലെ പ്രോജക്റ്റ് ഫെലോയുടെ ഒഴിവു നികത്തുന്നതിനായുള്ള എഴുത്തുപരീക്ഷയും, അഭിമുഖവും രണ്ടിന് ഡിപ്പാര്‍ട്മെന്റില്‍ നടത്തുന്നതായിരിക്കും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 9.30ന് ഗാന്ധിഭവനില്‍ എത്തിച്ചേരേണ്ടതാണ്