പ്രാക്ടിക്കൽ പരീക്ഷ
2016 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇന്നു മുതൽ അതതു സെന്ററുകളിൽ നടത്തും.
2016 ഒക്ടോബറിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി മൈക്രോബയോളജി (സിബിസിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ എട്ടു മുതൽ അതതു സെന്ററുകളിൽ നടത്തും.
2016 ഡിസംബറിലെ രണ്ടാം സെമസ്റ്റർ ബിവോക്. റിന്യൂവബിൾ എനർജി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇന്നും നാളെയും എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
അഡീഷണൽ ചീഫ് സൂപ്രണ്ട് നിയമനം
2017 അധ്യയന വർഷത്തിലെ മാർച്ച്, ഏപ്രിൽ കാലയളവിൽ യൂണിവേഴ്സിറ്റി പരീക്ഷകളുടെ അഡീഷണൽ ചീഫ് സൂപ്രണ്ടുമാരായി നിയമിക്കപ്പെടാൻ താത്പര്യമുള്ള അധ്യാപകർ അവരുടെ സമ്മതപത്രം പ്രിൻസിപ്പൽമാരുടെ ശിപാർശയോടുകൂടി പരീക്ഷാ കണ്ട്രോളറുടെ ഓഫീസിൽ 15ന് മുമ്പായി എത്തിക്കണം.