University News
പത്തിന് നടക്കുന്ന എംഎ ഇംഗ്ലീഷ് പരീക്ഷ മാറ്റി
പത്തിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (സിയുസിഎസ്എസ്) പേപ്പർ ഇഎൻ1 ഇ 05റൈറ്റിംഗ് ഫോർ ദി മീഡിയ പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

ബികോം, ബിബിഎ ഹാൾടിക്കറ്റ്, പരീക്ഷാ കേന്ദ്രങ്ങൾ

15ന് ആരംഭിക്കുന്ന അവസാന വർഷ ബികോം, ബിബിഎ പാർട്ട് മൂന്ന് പരീക്ഷയുടെ ഹാൾടിക്കറ്റിനും പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റങ്ങൾ അറിയാനും വെബ്സൈറ്റ് സന്ദർശിക്കുക. സാധാരണ ഫോമിൽ അപേക്ഷിച്ചവർ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.

ബിടെക് ഇന്‍റേണൽ ഇംപ്രൂവ്മെന്‍റ് പരീക്ഷാ അപേക്ഷ: തിയതി നീട്ടി

എട്ട്, ആറ് സെമസ്റ്റർ ബിടെക്, പാർട്ട് ടൈം ബിടെക് (2000, 2004, 2009 സ്കീം) ഇന്‍റേണൽ ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാനുള്ള തിയതി 13 വരെ നീട്ടി. അപേക്ഷയുടെ പ്രിന്‍റൗട്ട് ചലാൻ സഹിതം 15നകം പരീക്ഷാഭവനിൽ ലഭിക്കണം.

പരീക്ഷാഫലം

2016 മേയിൽ നടത്തിയ എംഎ മലയാളം പ്രീവിയസ് റഗുലർ (നോണ്‍ സെമസ്റ്റർ) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 20 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.

പരീക്ഷ ഫലം

2015 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി ബയോടെക്നോളജി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
More News