ഒന്നും രണ്ടും സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പിജിസിഎസ്എസ്) ഫലം പ്രസിദ്ധീകരിച്ചു
2016 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പിജിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷ 20 വരെ സ്വീകരിക്കും.
അപേക്ഷാ തീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ നാലാം സെമസ്റ്റർ എൽഎൽബി (ത്രിവർഷനാല് പി.എം ഒന്പതി പിഎം) ഡിഗ്രി പരീക്ഷകൾ 23ന് ആരംഭിക്കും. അപേക്ഷകൾ 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ ഒരോ പേപ്പറിനു 20 രൂപ വീതം (പരമാവധി 100) സിവി ക്യാന്പ് ഫീസായി നിശ്ചിത അപേക്ഷാ ഫീസിനു പുറമേ അടയ്ക്കണം.
പരീക്ഷാതീയതി
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നു മുതൽ 10 വരെ സെമസ്റ്റർ ബിഎ എൽഎൽബി (പഞ്ചവത്സരഓണേഴ്സ്) പുതിയ സ്കീം മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾ 17 ന് ആരംഭിക്കും.