University News
എംഎ സംസ്കൃതം പരീക്ഷ മാറ്റി
15ന് നടത്താനിരുന്ന എംഎ സംസ്കൃതം ജനറൽ ആൻഡ് സ്പെഷൽ പരീക്ഷ 17ന് നടത്തും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ബിഎസ്‌സി ഫലം

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി(247), ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി(248), ബയോടെക്നോളജി (മൾട്ടി മേജർ350) റഗുലർ, സപ്ലിമെന്‍ററി, 2013ന് മുന്പുള്ള അഡ്മിഷൻ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.

ബിസിഎ ഫലം

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബിസിഎ (2010 സ്കീം സപ്ലിമെന്‍ററി) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് ഓണ്‍ലൈനായി 25 വരെ അപേക്ഷിക്കാം.

ബിടെക് സൂക്ഷ്മപരിശോധന

2016 ജൂണിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവർ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ഇന്നു മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ച് വരെയുള്ള സമയങ്ങളിൽ ബിടെക് റീ വാല്യുവേഷൻ സെക്‌ഷനിൽ ഹാജരാകണം.

ബിബിഎ പരീക്ഷ

വിദൂര വിദ്യാഭ്യാസവിഭാഗം മാർച്ച് 27ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിബിഎ (2014 അഡ്മിഷൻ ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് മാർച്ച് ആറ് (50 രൂപ പിഴയോടെ മാർച്ച് എട്ട്, 250 രൂപ പിഴയോടെ മാർച്ച് 10) വരെ അപേക്ഷിക്കാം. പരീക്ഷാ ഫീസിനുപുറമെ സി.വി. ക്യാന്പ് ഫീസായി 200 രൂപ അടയ്ക്കണം.

പിജിഡികെഎം : സീറ്റൊഴിവ്

കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ നോളജ് മാനേജ്മെന്‍റ് (പിജിഡികെഎം 201617) കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അനുബന്ധ രേഖകളുമായി 17നു രാവിലെ 11 ന് കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പിൽ ഹാജരാകണം. മറ്റ് വിശദവിവരങ്ങൾ വെബ്സെറ്റിൽ (www.keralauniversity.ac.in ) ലഭിക്കും. ഫോണ്‍:04712305321, 9446403562

ടെക്നീഷ്യൻ : അപേക്ഷ ക്ഷണിച്ചു

കാര്യവട്ടം എസ്ഐസിസിയിൽ കരാറടിസ്ഥാനത്തിൽ ടെക്നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) Job Notifications എന്ന ലിങ്കിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നാളെ വൈകുന്നേരം 5.15 വരെ

ബിടെക് പരീക്ഷാ കേന്ദ്രങ്ങൾ

2016 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷയുടെ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആന്‍റ് ഇൻസ്ട്രുമെന്‍റേഷൻ എൻജിനിയറിംഗ് ബ്രാഞ്ചിന്‍റെ ലാബ് പരീക്ഷ നാളെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമനിൽ നടത്തും. മറിയൻ എൻജിനിയറിംഗ് കോളജിലെ മേൽപറഞ്ഞ ബ്രാഞ്ചിലെ വിദ്യാർഥികൾക്കും കേന്ദ്രം പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ തന്നെയാണ്.

എംഎഡ് വൈവ

ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎഡ് പരീക്ഷയുടെ വൈവ 20ന് ആരംഭിക്കുന്നു. ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.

ബിടെക് പരീക്ഷ

നാലും രണ്ടും സെമസ്റ്റർ ബിടെക് (2008 സ്കീം പാർട്ട് ടൈം റീസ്ട്രക്ചേർഡ് സപ്ലിമെന്‍ററി) പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷയ്ക്ക് 18വരെ (50 രൂപ പിഴയോടെ ഫെബ്രുവരി 20, 250 രൂപ പിഴയോടെ ഫെബ്രുവരി 21) അപേക്ഷിക്കാം. 2010, 2011 അഡ്മിഷൻ വിദ്യാർഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സെറ്റിൽ (www.keralauniversity.ac.in ) ലഭിക്കും.

ബിഎ വൈവ പരീക്ഷ

2016 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ പരീക്ഷയുടെ വൈവ പരീക്ഷ 16ന് കൊല്ലം എസ്എൻ കോളജിലും 17ന് തോന്നക്കൽ എ.ജെ കോളജിലും നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും. ആലപ്പുഴ എസ്ഡിവി കോളജിലേയും പാങ്ങോട് പൽപു കോളജിലേയും വിദ്യാർഥികൾ യഥാക്രമം കൊല്ലം എസ്എൻ കോളജിലും തോന്നക്കൽ എജെ കോളജിലും പരീക്ഷയ്ക്ക് ഹാജരാകണം.

ബിആർക് ഫലം

ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് സപ്ലിമെന്‍ററി (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.

എൽഎൽഎം ഫലം

ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽഎൽഎം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.