University News
നെ​ഹ്റു കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വി​ടെ​ത്ത​ന്നെ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ ന​ട​ത്തും
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം​വ​ർ​ഷ ബി.​ഫാം സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ നെ​ഹ്റു കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ വ​ച്ചു​ത​ന്നെ ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​ന​മാ​യി. ര​ണ്ടാം വ​ർ​ഷ ബി.​ഫാം പ​രീ​ക്ഷ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു പേ​പ്പ​ർ മു​ൻ​തീ​രു​മാ​ന​പ്ര​കാ​രം ഇ​ന്ന് പാ​ല​ക്കാ​ട് പ്രൈം ​കോ​ള​ജി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷാ സെ​ന്‍റ​ർ മാ​റ്റി​ന​ല്കി​യ​തു വി​വാ​ദ​മാ​യി​രു​ന്നു.

പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് കോ​ള​ജ് അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ ചേം​ബ​റി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
More News