University News
തിരിച്ചറിയൽ കാർഡ്
201617 വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന ബിരുദ കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർഥികളുടെ ഐഡന്‍റിറ്റി കാർഡുകൾ വെബ് സൈറ്റിൽനിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0494 2407356

സിയുഐഇറ്റി അഭിമുഖം

എൻജിനിയറിംഗ് കോളജി(സിയുഐഇറ്റി) ൽ വിവിധ എൻജിനിയറിംഗ് വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്‍റ് പ്രഫസർ തസ്തികകളിലേക്ക് ഓണ്‍ലൈൻ അപേക്ഷ നൽകിയവരിൽ നിന്ന് യോഗ്യരായവർക്കുള്ള അഭിമുഖം 17 മുതൽ സർവകലാശാലാ ഭരണ കാര്യാലയത്തിൽ നടക്കും. വിവരങ്ങൾ വെബ്സൈറ്റിൽ. 0494 2407106

പരീക്ഷാ അപേക്ഷ

ഫിസിക്സ് പഠന വകുപ്പിൽ ഒന്നാം സെമസ്റ്റർ എംഎസ്‌സിറേഡിയേഷൻ ഫിസിക്സ് റഗുലർ സപ്ലിമെന്‍ററി ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് സാധാരണ ഫോമിൽ17 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ തമിഴ് സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സുവോളജി സിസിഎസ്എസ്. ഫലം പ്രസിദ്ധീകരിച്ചു.

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇസ്ലാമിക് ചെയർ നടത്തിയ ഇസ്ലാമിക് സൈക്കോളജി കോഴ്സിന്‍റെ പ്രഥമ ബാച്ചിന്‍റെ സർട്ടിഫിക്കറ്റ് വിതരണ ഉൽഘാടനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

പിഎച്ച്ഡി പ്രവേശനം അപേക്ഷ ക്ഷണിച്ചു

പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 27. ഫീസ് ജനറൽ 550 രൂപ. എസ്.സി/എസ്.റ്റി 220 രൂപ. അതത് പഠന വകുപ്പുകളിൽ അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് മൂന്ന്. പ്രവേശന പരീക്ഷ മാർച്ച് ഏഴിന് നടത്തി മാർച്ച് 20 ന് ഫലം പ്രസിദ്ധീകരിക്കും.ഫോൺ 0494 2407016