University News
അ​ഖി​ലേ​ന്ത്യാ വ​നി​താ​വോ​ളി: കാ​ലി​ക്ക​ട്ടി​ന് കി​രീ​ടം
അ​ഖി​ലേ​ന്ത്യാ വ​നി​താ​വോ​ളി: കാ​ലി​ക്ക​ട്ടി​ന് കി​രീ​ടം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ വോ​ളി​ബോ​ൾ കി​രീ​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ജോ​ണ്‍​പൂ​ർ വി​ബി​എ​സ് പൂ​ർ​വാ​ഞ്ച​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യെ നേ​രി​ട്ടു​ള്ള മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് കാ​ലി​ക്ക​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 2826, 2517, 2510. നി​ല​വി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ കാ​ലി​ക്ക​ട്ട് മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് കാ​ലി​ക്ക​ട്ട് അ​ഖി​ലേ​ന്ത്യാ മ​ത്സ​ര​ത്തി​ന‌് യോ​ഗ്യ​ത നേ​ടി​യ​ത്. എം​ജി​യാ​യി​രു​ന്നു ര​ണ്ടാം​സ്ഥാ​ന​ത്ത്. ക​ണ്ണൂ​രി​നാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​നം.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ഒ​ന്പ​തു താ​ര​ങ്ങ​ളും വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ മൂ​ന്നു​താ​ര​ങ്ങ​ളും അ​ട​ങ്ങി​യ​താ​യി​രു​ന്നു ടീം. ​ആ​ദ്യം ലീ​ഗ് റൗ​ണ്ടും ക്വാ​ർ​ട്ട​ർ മു​ത​ൽ നോ​ക്കൗ​ട്ടു​മാ​യി​രു​ന്നു.

പ​ഞ്ചാ​ബ് പ​ട്യാ​ല​യ്ക്കെ​തി​രേ​യാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ആ​ദ്യ​ജ​യം. പി​ന്നീ​ട് ഗു​ജ​റാ​ത്ത് സൗ​രാ​ഷ്‌​ട്ര യൂ​ണി​വേ​ഴ്സി​റ്റി​യെ​യും മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ര​ബീ​ന്ദ്ര​ഭാ​ര​തി കോ​ൽ​ക്കൊ​ത്ത​യേ​യും തോ​ൽ​പ്പി​ച്ചു ക്വാ​ർ​ട്ട​റി​ലെ​ത്തി. ക്വാ​ർ​ട്ട​റി​ൽ ഹി​ന്ദു​സ്ഥാ​ൻ ചെ​ന്നൈ​യെ തോ​ൽ​പ്പി​ച്ചു സെ​മി​യി​ലെ​ത്തി. തു​ട​ർ​ന്നു വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ക​ണ്ണൂ​രി​നെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു ഫൈ​ന​ൽ പ്ര​വേ​ശം.

സ​ഞ്ജ​യ് ബാ​ലി​ഗ​യാ​ണ് മു​ഖ്യ​കോ​ച്ച്. മാ​നേ​ജ​ർ: തു​ഷാ​ര ഫി​ലി​പ്പ്. സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​സ്റ്റാ​ലി​ൻ റാ​ഫേ​ൽ.

ടീ​മം​ഗ​ങ്ങ​ൾ: ടി. ​നി​ഖി​ല (ക്യാ​പ്റ്റ​ൻ). കെ. ​ദൃ​ശ്യ (വൈ​സ് ക്യാ​പ്റ്റ​ൻ). ടി. ​അ​തു​ല്യ, എം. ​ശ്രു​തി, കെ.​പി. അ​നു​ശ്രീ, സ്വാ​തി ഷാ​ജി, എം. ​കീ​ർ​ത്തി, ഹേ​ന പോ​ൾ, വി.​എ. അ​ശ്വ​തി, കെ.​ബി. വി​ജി​ന, അ​ബി​ത അ​നി​ൽ​കു​മാ​ർ, എ.​ആ​ർ. അ​യ​ന. ഇ​തി​നു മു​ന്പ് 201213വ​ർ​ഷം കാ​ലി​ക്ക​ട്ടാ​യി​രു​ന്നു ചാ​ന്പ്യ​ൻ​മാ​ർ.
More News