നാഷണൽ സ്കോളർഷിപ്പ് : തെറ്റായ വിവരം 17-നകം തിരുത്തണം
നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ച അഫിലിയേറ്റഡ് കോളജുകളിൽ നിന്നുള്ള ചില വിദ്യാർഥികൾ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് കേരള സർവകലാശാല എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടെ ത്തിയിട്ടുണ്ട്. 17നകം അതത് കോളജിന്റെ പേര് തന്നെ വിദ്യാഭ്യാസ സ്ഥാപനമായി തിരുത്തണം.
ബിഎസ്ഡബ്ല്യു
നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎസ്ഡബ്ല്യു, ജനുവരിയിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎസ്ഡബ്ല്യു പരീക്ഷകളുടെ വൈവ മാർച്ച് രണ്ടു മുതൽ 13 വരെ അതത് കോളജുകളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎസ്സി ഫലം
ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് നാലാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, എൻവയണ്മെന്റൽ സയൻസ് & എൻവയണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2014 റഗുലർ, 2013 സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
ബിഎഎസ്എൽപി പരീക്ഷ
മാർച്ച് 20ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎഎസ്എൽപി (സിബിസിഎസ്എസ് & പഴയ സ്കീം) പരീക്ഷയ്ക്ക് 20 (50 രൂപ പിഴയോടെ 22, 250 രൂപ പിഴയോടെ 25) വരെ ഫീസ് അടക്കാം.
എംബിബിഎസ് ഫലം
ഡിസംബറിൽ ത്തിയ മൂന്നാം വർഷ എംബിബിഎസ് (പാർട്ട് ഒന്ന്) പരീക്ഷ ഫലം വെബ്സൈറ്റിൽ.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ഓസ്റ്റിൽ നടത്തിയ എംഎ മ്യൂസിക് പ്രീവിയസ്, ഫൈനൽ (റഗുലർ/ റീ അപ്പിയറൻസ്) പരീക്ഷയുടെ മാർക്ക്ലിസ്റ്റുകൾ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 16ന് ഹാൾടിക്കറ്റും, ഡ്രിഗി കോപ്പിയും സഹിതം വന്ന് കൈപ്പറ്റണം.
എൽഎൽബി ടൈംടേബിൾ
27ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ (ത്രിവൽസരം), ഒന്‍പതാം സെമസ്റ്റർ (പഞ്ചവത്സരം) (201112ന് മുന്‍പുള്ള അഡ്മിഷനുകൾ കോമണ്‍ ഫോർ മേഴ്സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ബിഎ/ബികോം/ബിപിഎ ഫലം
ജൂണിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്. നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ, കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2013 & 2014 അഡ്മിഷൻ), ബിപിഎ (2013 & 2014 അഡ്മിഷൻ, 2013 അഡ്മിഷന് മുന്‍പുള്ളത്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.
ബിഎം എംഎഎം ഫലം
കേരള സർവകലാശാല മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎം എംഎഎം (2015 സ്കീം) പരീക്ഷഫലം വെബ്സൈറ്റിൽ . സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.