സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിലെ അഞ്ച്, ആറ് സെമസ്റ്റർ ബിഎ/ബികോം പരീക്ഷകൾ മാർച്ച് 17ന്
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിലെ അഞ്ച്, ആറ് സെമസ്റ്റർ ബിഎ/ബികോം (സിബിസിഎസ്എസ്പ്രൈവറ്റ് രജിസ്ട്രേഷൻ) പരിക്ഷകൾ മാർച്ച് 17ന് ആരംഭിക്കും. അപേക്ഷകൾ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പർ ഫൈനോടെ 27 വരെയും സ്വീകരിക്കും. അപേക്ഷകർ സെമസ്റ്ററിന് 20 രൂപ അപേക്ഷാ ഫോമിന്റെ വിലയായും, 100 രൂപ സിവി ക്യാന്പ് ഫീസായും, നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് 100 രൂപയും അടക്കണം. അപേക്ഷാ ഫോം സർവകലാശാലാ വെബ്സൈറ്റിൽനിന്നും ഡൗണ്ലോഡ് ചെയ്യണം. ബിഎ വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ(പരീക്ഷ4)മുന്പാകെയും, ബികോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ (പരീക്ഷ10)മുൻപാകെയും അപേക്ഷകൾ സമർപ്പിക്കണം.
പ്രാക്ടിക്കൽപരീക്ഷ
മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി/ബയോ കെമിസ്ട്രി (സിഎസ്എസ്2015 അഡ്മിഷൻ െ റഗുലർ/സപ്ലിമെന്ററി 2012 മുതലുള്ള അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ 15ന് അതതു കേന്ദ്രങ്ങളിൽ ആരംഭിക്കും.
പരീക്ഷാത്തീയതി
ഒന്നാം സെമസ്റ്റർ ബിഎൽഐഎസ്സി(ഓഫ്കാന്പസ്2003നു മുന്പുള്ള അഡ്മിഷൻ) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾ 21ന് ആരംഭിക്കും.
പ്രിൻസിപ്പൽമാരുടെ യോഗം
പരീക്ഷസംബന്ധമായ പരിഷ്കാരങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി എൻജിനിയറിംഗ് കോളജ് ഒഴികെയുള്ള അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം യൂണിവേഴ്സിറ്റി അസംബ്ലി ഹാളിൽ 17ന് രാവിലെ 10.30ന് നടത്തും. എല്ലാ പ്രിൻസിപ്പൽമാരും പങ്കെടുക്കണം.
പൂർവവിദ്യാർഥി ഡേറ്റ
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ പൂർവ വിദ്യാർഥികളുടെ വിശദാംശങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ പൂർവവിദ്യാർഥികളും ഈ ഫോണ് നന്പറിൽവിളിച്ച് രജിസ്റ്റെർ ചെ യ്യണം 9497 655 293, 9847 901 149, 04812731035
നാടകോത്സവം ഇന്നും നാളെയും
യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാടകോത്സവം പാഠകം 2017’ ന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം അഞ്ചിനു സർവകലാശാലാ കാന്പസിൽ പരീക്ഷാ ഭവനു മുന്പിൽ നടത്തും. ഇന്നും നാളെയുമാണു നാടകോത്സവം.