University News
സ്പോട്ട് പെയ്മെന്‍റ് ക്യാന്പ്
വിദൂരവിദ്യാഭ്യാസം എംകോം പ്രീവിയസ് ഏപ്രിൽ/ മേയ് പരീക്ഷയുടെ മൂല്യനിർണയത്തിനുള്ള സ്പോട്ട് പെയ്മെന്‍റ് ക്യാന്പ് 27ന് സർവകലാശാലാ ടാഗോർ നികേതൻ ഹാളിൽ നടക്കും. ചെയർമാനും ചീഫ് എക്സാമിനർമാരും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളർ അറിയിച്ചു.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം: അപേക്ഷ ക്ഷണിച്ചു

ഹിസ്റ്ററി പഠനവകുപ്പിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാർച്ച് 15. പ്രായം 2017 ജനുവരി ഒന്നിന് 40 വയസിൽ താഴെ. വിവരങ്ങൾ വെബ്സൈറ്റിൽ.

അഭിമുഖം മാറ്റി

എൻജിനിയറിംഗ് കോളജിലെ (സിയുഐഇടി) അസിസ്റ്റന്‍റ് പ്രഫസർ/അസോസിയേറ്റ് പ്രഫസർ/പ്രഫസർ തസ്തികകളിലേക്ക് 17, 18, 20, 21, 22 തിയതികളിൽ നടത്താനിരുന്ന അഭിമുഖം പുനഃക്രമീകരിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.


എൽഎൽഎം പ്രവേശനം: 28 വരെ അപേക്ഷിക്കാം

എൽഎൽഎം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി 28 വരെ നീട്ടി. വിവരങ്ങൾ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ പിജി പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിൽ നാളെ മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎ/എംഎസ് സി/എംകോം/എംഎസ്ഡബ്ല്യൂ/എം.എൽഐഎസ്സി/എംസിജെ/എംജെടി/എംടിടിഎം/എംബിഇ (സിയുസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫെബ്രുവരി 23 മുതൽ നടക്കും.

ബികോം/ബിബിഎ ഹാൾടിക്കറ്റ്

അവസാന വർഷ ബികോം/ബിബിഎ പാർട്ട് മൂന്ന് ഏപ്രിൽ 2016 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റങ്ങൾ വെബ്സൈറ്റിൽ. ബിബിഎ വിദ്യാർഥികൾ നോട്ടിഫിക്കേഷനിൽ കാണുന്ന കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

പഠനസാമഗ്രി വിതരണവും കോണ്‍ടാക്‌ട് ക്ലാസും

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ്, 2014 പ്രവേശനം) പഠനസാമഗ്രികളുടെ വിതരണം അതത് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ 18ന് നടക്കും. കോണ്‍ടാക്‌ട് ക്ലാസുകൾ ബിഎസ്‌സി മാത്‌സ് 18നും മറ്റ് ക്ലാസുകൾ 19നും ആരംഭിക്കും.
കണ്ണൂർ എസ്എൻ കോളജ്, ഇടപ്പള്ളി ഗവണ്‍മെന്‍റ് വിഎച്ച്എസ്, ഗവണ്‍മെന്‍റ് തമിഴ് വിഎച്ച്എസ് ആൻഡ് ടിടിഐ ചാല, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ കോണ്‍ടാക്‌ട് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഈ വിദ്യാർഥികൾ മടപ്പള്ളി ഗവണ്‍മെന്‍റ് കോളജ്, തൃശൂർ ശ്രീ കേരളവർമ്മ കോളജ് എന്നീ കേന്ദ്രങ്ങളിൽ നിന്ന് പഠനസാമഗ്രികൾ കൈപ്പറ്റി ക്ലാസുകൾക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ: തിയതി നീട്ടി

പ്രൈവറ്റ് രജിസ്ട്രേഷൻ മോഡിലുള്ള ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷകൾക്ക് ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ മാർച്ച് എട്ട് വരെയും നീട്ടി.


വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്‌സി മാത്തമാറ്റിക്സ്/ബിഎസ്‌സി കൗണ്‍സലിംഗ് സൈക്കോളജി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് 150 രൂപ പിഴയോടെ ഓണ്‍ലൈനിൽ അപേക്ഷിക്കാനുള്ള തിയതി 23 വരെ നീട്ടി.
രണ്ട്, മൂന്ന് സെമസ്റ്റർ എംഎസ്‌സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷയ്ക്ക് 23 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.