ബിഎ എൽഎൽബി പുതുക്കിയ തീയതി
27ന് ആരംഭിക്കാനിരുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ എൽഎൽബി പരീക്ഷകൾ മാർച്ച് രണ്ടു മുതൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ) ലഭിക്കും.
എംഎ സോഷ്യോളജി ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലൈ/ ഓഗസ്റ്റ്/ സെപ്റ്റംബറിൽ നടത്തിയ എംഎ സോഷ്യോളജി (പ്രീവിയസ് ആൻഡ് ഫൈനൽ) പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും
ബികോം ഫലം
2016 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം സിബിസിഎസ് (2010 സ്കീം സപ്ലിമെന്ററി 2013 അഡ്മിഷന് മുമ്പ്) പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. സൂക്ഷ്മപരിശോധനയ് ക്കും പുനർമൂല്യനിർണയത്തിനും ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് നാല്.
പിജിഡിബിഎസ് പരീക്ഷ
മാർച്ചിൽ നടത്തുന്ന ഒന്ന്, രണ്ട് സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസസ് (പിജിഡിബിഎസ്) പരീക്ഷകൾക്ക് 17വരെ (50 രൂപ പിഴയോടെ ഫെബ്രുവരി 20, 250 രൂപ പിഴയോടെ ഫെബ്രുവരി 22) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സെറ്റിൽ ലഭിക്കും.
എംഎസ് സി മാത്തമാറ്റിക്സ്ഫലം
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2016 ജൂലൈ/ ഓഗസ്റ്റ്/ സെപ്റ്റംബറിൽ നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് (ഫൈനൽ /പ്രീവിയസ് സപ്ലിമെന്ററി) പരീക്ഷഫലം വെബ്സെറ്റിൽ ലഭിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ : അവസാന തിയതി നീട്ടി
201719 വർഷത്തേക്കുള്ള (201617 അഡ്മിഷൻ) ബിഎ/ബികോം/ ബിബിഎ വാർഷിക കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷനുളള അവസാന തീയതി 3000 രൂപ പിഴയോടു കൂടി 28 വരെ നീട്ടി. പുതിയ രജിസ്ട്രേഷൻ ഓണ്‍ലൈനായും റീ രജിസ്ട്രേഷൻ ഓഫ്ലൈനായും അപേക്ഷിക്കേണ്ട താണ്.
ബിഎഡ് പരീക്ഷ
മാർച്ച് 28ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് (ദ്വിവത്സരം 2015 സ്കീം) പരീക്ഷയ്ക്ക് 17 മുതൽ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാം. പരീക്ഷയ്ക്ക് 22 വരെ (50 രൂപ പിഴയോടെ ഫെബ്രുവരി 25, 250 രൂപ പിഴയോടെ ഫെബ്രുവരി 28) ഫീസടയ്ക്കാം.
പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം 25ന് ക്ലാസ് ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സ് കാലാവധി ഒരു വർഷം. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ. യോഗ്യത : കേരള സർവകലാശാല അംഗീകരിച്ച ബിരുദം. ഫീസ് 16500 രൂപ. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോണ്‍. 04712302523.
സെഷണൽ/ സിഎ മാർക്ക് ഇംപ്രൂവ് ചെയ്യാം
ബിടെക്/ബിആർക് കോഴ്സ് പൂർത്തിയാക്കി യഥാക്രമം അഞ്ച്/ആറ് വർഷം കഴിഞ്ഞ, പരാജയപ്പെട്ട വിദ്യാർഥികൾക്ക് (ബിടെക് ആറ്, എട്ട് സെമസ്റ്ററുകൾ, ബിആർക് നാല്, ആറ്, എട്ട് സെമസ്റ്ററുകൾ) വിഷയങ്ങളുടെ സെഷണൽ/ സിഎ മാർക്ക് ഇംപ്രൂവ് ചെയ്യുന്നതിനുള്ള അവസരം നൽകും. ഒരു സെമസ്റ്ററിലേക്ക് ഒരു പ്രാവശ്യം മാത്രമേ ഇംപ്രൂവ്മെന്റ് പറ്റുകയുള്ളൂ. മുൻപ് ഈ ഇംപ്രൂവ്മെന്റ് സൗകര്യം പ്രയോജനപ്പെടുത്തിയവർക്ക് ഇപ്പോൾ അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 25. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബികോം ഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് കരിയർ റിലേറ്റഡ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭിക്കും.സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
എംഎഡ് വൈവ
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് (ഏക വർഷ പ്രോഗ്രാം സപ്ലിമെന്ററി) പരീക്ഷയുടെ വൈവ 21ന് തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് ടൈംടേബിൾ
എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം) പരീക്ഷയുടെയും കമ്പയിൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെയും ടൈംടേബിൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎസ്സി ഫലം
ജൂണിൽ നടത്തിയ സിബിസിഎസ് ബിഎസ്സി (2013 & 2014 അഡ്മിഷൻ) പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാർച്ച് ഏഴ് വരെ അപേക്ഷിക്കാം.
എംകോം ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ/ഓഗസ്റ്റിൽ നടത്തിയ എംകോം പ്രീവിയസ്, ഫൈനൽ പരീക്ഷഫലം വെബ്സൈറ്റിൽ ലഭിക്കും.