University News
എംഎ​സ് സി മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 6 മു​ത​ൽ
ക​ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ർ​ട്ട് രണ്ട്ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​സ് സി മെ​ഡി​ക്ക​ൽ മൈ​ക്രൊ​ബ​യോ​ള​ജി/​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ആറിന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും സ​മ​ർ​പ്പി​ക്കാം. ​അ​പേ​ക്ഷ​യോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ ഫെ​ബ്രു​വ​രി 25ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​ണ്‍​ലൈനായി ഫീസ് അടയ്ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ വ​ന്നു. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റാ​യ ഓ​ണ്‍​ലൈ​ൻ എ​സ്​ബിഐയി​ൽ www.onlinesbi.com പ്ര​വേ​ശി​ച്ച് അ​പേ​ക്ഷ​ക​ർ അ​വ​ര​വ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ നെ​റ്റ് ബാ​ങ്കിം​ഗ്/​എടിഎം ഡ​ബി​റ്റ് കാ​ർ​ഡ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് പ​ണ​മൊ​ടു​ക്കാ​വു​ന്ന​താ​ണ്. മ​റ്റു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​ർ​ക്കും ഇ​തി​ലൂ​ടെ പ​ണ​മ​ടയ്​ക്കാം. ഓ​ണ്‍ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കേ​ണ്ടു​ന്ന​വ​ർ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വെ​ബ്സൈ​റ്റാ​യ www.onlinesbi.com വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് അ​തി​ലെ ഹോം ​പേ​ജി​ൽ state bank collect ൽ ക്ലി​ക്ക് ചെ​യ്താ​ൽ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള പേ​ജി​ലെ​ത്തും. അ​തി​ലെ ബോ​ക്സി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഓ​പ്പ​ണാ​യി​വ​രു​ന്ന പേ​ജി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​ന​ത്തു കേ​ര​ളമെ​ന്നും സ്ഥാ​പ​നം എഡ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യഷ​ൻസെ​ന്നും ന​ൽ​കാം. തു​ട​ർ​ന്നു വ​രു​ന്ന പേ​ജി​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യ​ഷ​ന്‍റെ പേ​രുന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ട​ത്ത് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നു ന​ൽ​കി സ​ബ്മി​റ്റ് ചെ​യ്യ​ണം. ആ​ദ്യ ഘ​ട്ട​മാ​യി വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഓ​ണ്‍​ലൈ​ൻ പെ​യ്മെ​ന്‍റ് സൗ​ക​ര്യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത പേ​ജി​ൽ പെ​യ്മെ​ന്‍റ് കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ൽ സ്ക്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നും താ​ഴെ ര​ജി​സ്റ്റ​ർ ന​ന്പ​റി​ന്‍റെ കോ​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ന​ന്പ​റും ന​ൽ​കി​യാ​ൽ തു​ട​ർ​ന്നു വ​രു​ന്ന പേ​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കാ​ണാം. അ​തേ പേ​ജി​ൽ ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര്, ജ​ന​ന​തീ​യ​തി, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ തെ​റ്റാ​തെ ന​ൽ​ക​ണം. തു​ട​ർ​ന്നു​വ​രു​ന്ന സ്ക്രീ​നി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും അ​ട​ക്കാ​നു​ള്ള തു​ക​യും ന​ൽ​കി​യി​രി​ക്കു​ന്ന​തു കാ​ണം. എ​ല്ലാം ശ​രി​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടാ​ൽ സ​ബ്മി​റ്റ് ബ​ട്ട​ണ്‍ അ​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കാം. ഏ​തെ​ങ്കി​ലും എ​ൻ​ട്രി ന​ൽ​കി​യ​തു തെ​റ്റാ​ണെ​ങ്കി​ൽ കേ​ൻ​സ​ൽ ചെയ്തു നേ​ര​ത്തെ​യു​ള്ള പേ​ജി​ൽ​പോ​യി വേ​ണ്ട​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി വീ​ണ്ടും മു​ന്നോ​ട്ടു പോ​കാം. തു​ട​ർ​ന്നു വ​രു​ന്ന​തു പ​ണ​മ​ട​ക്കാ​നു​ള്ള ഓ​പ്ഷ​ൻ​സ് കാ​ണി​ക്കു​ന്ന പേ​ജാ​ണ്. നെ​റ്റ് ബാ​ങ്കിം​ഗ്, എടിഎം ഡ​ബി​റ്റ് കാ​ർ​ഡ് ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് അ​വ​ര​വ​ർ​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ൽ നി​ന്നും പ​ണ​മ​ട​ക്കാ​വു​ന്ന​താ​ണ്. പ​ണ​മ​ട​ച്ചു കഴി​ഞ്ഞാ​ൽ ല​ഭി​ക്കു​ന്ന ട്രാ​ൻ​സാ​ക്ഷ​ൻ ഐ​ഡി സൂ​ക്ഷി​ച്ചുവയ്ക്കേണ്ടതാണ്. ഇ​തു​പ​യോ​ഗി​ച്ചു സ്റ്റേ​റ്റ് ബാ​ങ്ക് ക​ള​ല​ക്ടി​ലെ റ​സി​പ്റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​ള്ള പേ​ജി​ൽ നി​ന്നും റ​സീ​റ്റു​ക​ൾ ല​ഭി​ക്കും. പ​ണ​മ​ട​ച്ച​തി​നു ശേ​ഷം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ചു പ​രീ​ക്ഷ​യ്ക്കു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ട്രാ​ൻ​സാ​ക്‌ഷ​ൻ ഐഡി​യും പ​ണ​മ​ട​ച്ച വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്ത​ണം.