എംബിഎ പുതുക്കിയ ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എംബിഎ (റഗുലർ ആൻഡ് സപ്ലിമെന്ററി 2014 & 2009 സ്കീം) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
യോഗ തെറാപ്പി കോഴ്സ് സീറ്റൊഴിവ്
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് സീറ്റൊഴിവുണ്ട്. കേരള സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്സ് കാലാവധി ഒരു വർഷം. ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ ഒൻപതുവരെ. കോഴ്സ് ഫീസ് 19500/ രൂപ. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി 28. ഫോണ്. 04712302523.
എൽഎൽബി ടൈംടേബിൾ
മാർച്ച് എട്ടിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബിഎ/ ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
ബിബിഎ പരീക്ഷ
വിദൂര വിദ്യാഭ്യാസവിഭാഗം മാർച്ച് 27ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിബിഎ (2014 അഡ്മിഷൻ ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ടൈംടേബിൾ വിദൂര വിദ്യാഭ്യാസവിഭാഗം ഓഫീസിൽ ലഭിക്കും.
എംബിഎ ഫലം
മൂന്നാം സെമസ്റ്റർ എംബിഎ ഈവനിംഗ് റഗുലർ 2008 സ്കീം പരീക്ഷഫലം വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
എംബിബിഎസ് പരീക്ഷ
മാർച്ച് 17ന് ആരംഭിക്കുന്ന രണ്ടാം വർഷ എംബിബിഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 25വരെ (50 രൂപ പിഴയോടെ ഫെബ്രുവരി 28, 250 രൂപ പിഴയോടെ മാർച്ച് രണ്ട്) അപേക്ഷിക്കാം.
മാർച്ച് 22ന് ആരംഭിക്കുന്ന അവസാന വർഷ എംബിബിഎസ് സപ്ലിമെന്ററി പരീക്ഷയ്ക്ക് 27വരെ (50 രൂപ പിഴയോടെ മാർച്ച് ഒന്ന്, 250 രൂപ പിഴയോടെ മാർച്ച് മൂന്ന്) അപേക്ഷിക്കാം.
ബിഎഎംഎസ് പരീക്ഷ
മാർച്ച് 17ന് ആരംഭിക്കുന്ന മൂന്നാം വർഷ ബിഎഎംഎസ് പരീക്ഷയ്ക്ക് 25വരെ (50 രൂപ പിഴയോടെ ഫെബ്രുവരി 28, 250 രൂപ പിഴയോടെ മാർച്ച് രണ്ട്) അപേക്ഷിക്കാം.
ബിഎഫ്എ ടൈംടേബിൾ
മാർച്ച് ഒന്നിന് ആരംഭിക്കുന്ന അവസാന വർഷ ബിഎഫ്എ, മാർച്ച് 20ന് ആരംഭിക്കുന്ന ഒന്നാം വർഷ ബിഎഫ്എ പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
എംബിഎ പരീക്ഷ
മാർച്ചിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംബിഎ
(2009 സകീം സപ്ലിമെന്ററി ഫുൾടൈം/ പാർട്ട് ടൈം/ യുഐഎം), (2014 സ്കീം റഗുലർ ആൻഡ് സപ്ലിമെന്ററി ഫുൾടൈം/ റഗുലർ (ഈവനിംഗ്)/ യുഐഎം/ ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷകൾക്ക് ഫീസ് അടയ്ക്കേണ്ട തീയതികളുടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.
എംഎ റഷ്യൻ (പാർട്ട് ടൈം) പരീക്ഷ
മാർച്ച് 15ന് ആരംഭിക്കുന്ന ഫൈനൽ എംഎ റഷ്യൻ (പാർട്ട് ടൈം), മാർച്ച് 27ന് ആരംഭിക്കുന്ന പ്രിവിയസ് എംഎ റഷ്യൻ (പാർട്ട് ടൈം സപ്ലിമെന്ററി) പരീക്ഷകൾക്ക് 23വരെ (50 രൂപ പിഴയോടെ 25, 250 രൂപ പിഴയോടെ 28) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും.