യോഗ കോഴ്സ്: അപേക്ഷാ തീയതി നീട്ടി
കൊച്ചി: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ ആരംഭിച്ച എസ്ആർസി കമ്യൂണിറ്റി കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഈ മാസം 28 വരെ നീട്ടി. വിദൂര വിദ്യാഭ്യാസ രീതിയിലുള്ള കോഴ്സ് ദൈർഘ്യം ആറു മാസമാണ്. അപേക്ഷാഫോമും പ്രോസ്പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാന്പിനു സമീപം സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. തപാലിൽ വേണ്ടവർ എസ്ആർസി ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിഡി സഹിതം അപേക്ഷിക്കണം.