ആറാം സെമസ്റ്റർ ഡിഗ്രി (സിസിഎസ്എസ്) പരീക്ഷ മാർച്ച് 29 മുതൽ
കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിഎ/ബിഎ അഫ്സൽഉൽഉലമ/ബിഎസ് സി/ബികോം/ബിടിടിഎം/ബി.ബി.എ/ബി.ബി.എടി.ടി.എം/ബിബിഎആർടിഎം/ബിസിഎ/ബിബഎം/ബിഎസ്ഡബ്ല്യു ഡിഗ്രി (സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മേയ് 2017) പരീക്ഷകൾ മാർച്ച് 29 ന് ആരംഭിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ പിഴ കൂടാതെ ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ടു വരെയും 150 രൂപ പിഴയോടെ മാർച്ച് ആറുവരെയും സമർപ്പിക്കാവു ന്നതാണ്. അപേക്ഷാ ഫീസിനോടൊപ്പം പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കണ്സൊലിഡേറ്റഡ് ഗ്രേഡ് കാർഡ് എന്നിവയ്ക്കായി യഥാക്രമം 200, 120 രൂപയുടെ ചലാൻ ഉൾപ്പെടെ എടുക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, എപിസി എന്നിവ മാർച്ച് 13നകവും സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഫീസ് നിരക്ക് ഇപ്രകാരമാണ്.: അപേക്ഷാ ഫോറം ഫീസ്40 രൂപ, തിയറി റഗുലർ70 രൂപ പേപ്പറൊന്നിനു (ബിസിഎ 120), സപ്ലിമെന്ററി 100, (ബിസിഎ 130), പ്രാക്ടിക്കൽ80 (ബിസിഎ റഗുലർ/സപ്ലിമെന്ററി 180 പേപ്പറൊന്നിന്), പ്രൊജക്ട്/ഡിസർട്ടേഷൻ 70, വൈവ 110, മാർക്ക് ലിസ്റ്റ്60, സിവി ക്യാന്പ് ഫീ150 രൂപ.
ഇന്റേണൽ മാർക്ക് : ഓണ്‍ലൈനായി തീയതി നീട്ടി
ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ (സിബിസിഎസ്എസ്2016 അഡ്മിഷൻ) ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ സമർപ്പിക്കാവുന്നതാണ്. സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ട് ഫെബ്രുവരി 28നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്.
എംസിഎ ഹാൾടിക്കറ്റ്
22, 23 തീയതികളിൽ ആരംഭിക്കുന്ന അഞ്ചും (സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ജനുവരി 2017), ഒന്നും (സിസിഎസ്എസ് റഗുലർ/ലാറ്ററൽ എൻട്രി നവംബർ 2016) സെമസ്റ്റർ എംസിഎ ഡിഗ്രി പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മൂന്നാം സെമസ്റ്റർ എംസിഎ പരീക്ഷ മാറ്റിവച്ചു
ഇന്നു നടക്കേണ്ട മൂന്നാം സെമസ്റ്റർ എംസിഎ (സപ്ലിമെന്ററി ജനുവരി 2017) ഡിഗ്രിåപരിക്ഷയുടെ പേപ്പർ സിസ്റ്റംസ് പ്രോഗ്രാമിംഗ് ആൻഡ് കംപൈലർ ഡിസൈൻ പരീക്ഷ മാറ്റിവച്ചു.