University News
ഇസ്ലാമിക് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സ്
ഇസ്ലാമിക് ചെയർ നടത്തുന്ന ഇസ്ലാമിക് സൈക്കോളജി കോഴ്സിന്‍റെ രണ്ടാം ബാച്ച് ക്ലാസ് മാർച്ച് 11ന് ആരംഭിക്കും. യോഗ്യത പ്ലസ് ടു. ശനിയാഴ്ചകളിൽ മാത്രം നടത്തുന്ന അഞ്ച് മാസത്തെ കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9746904678.

ആറാം സെമസ്റ്റർ യുജി പുനഃപ്രവേശനം നേടിയവർക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ യുജി (സിയുസിബിസിഎസ്എസ് ) പരീക്ഷയ്ക്ക് പുനഃപ്രവേശനം നേടിയവർക്കും സ്ട്രീം ചെയ്ഞ്ച് നേടിയവർക്കും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് 25 വരെ ലഭ്യമാവും. രജിസ്റ്റർ നന്പർ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ബികോം മാർച്ച് 17നും, ബിഎ മാർച്ച് 29നും ആരംഭിക്കും. ബികോം ടൈംടേബിൾ വെബ്സൈറ്റിൽ.

എസ്ഡിഇയുജി ആറാം സെമസ്റ്റർ പ്രോജക്ട്

വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 2014ൽ പ്രവേശനം നേടിയ ബിരുദ വിദ്യാർഥികളുടെ ആറാം സെമസ്റ്ററിലെ പ്രോജക്‌ടിന്‍റെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രിസദ്ധീകരിച്ചു. പ്രോജക്ട് ഫീ 75 രൂപ പരീക്ഷാ ഫീയോടൊപ്പം അടക്കണം. പ്രത്യേക ഫീ പ്രോജക്‌ടിനോടൊപ്പം അടക്കുകയോ, ചലാൻ പ്രോജക്‌ടിനോടൊപ്പം സമർപ്പിക്കുകയോ ചെയ്യേണ്ടതില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.

അഫ്സൽഉൽഉലമ പ്രിലിമിനറി വിദ്യാർഥികളുടെ ശ്രദ്ധക്ക്

അഫ്സൽഉൽഉലമ പ്രിലിമിനറി കോഴ്സിന്‍റെ 2013ൽ നിലവിൽ വന്ന നിയമാവലിയിൽ സമീപകാലത്ത് വരുത്തിയ ചില ഭേദഗതികളുടെ അടിസ്ഥാനത്തിൽ പ്രസ്തുത കോഴ്സോ ആയതിന്‍റെ പാർട്ട് മൂന്നോ ജയിക്കാൻ സാധ്യതയുള്ള വിദ്യാർഥികൾ അവർക്ക് നൽകിയ ഗ്രേഡ് കാർഡുകൾ സർവകലാശാലയിലെ ബന്ധപ്പെട്ട സെക്‌ഷനിൽ തിരിച്ചേൽപ്പിച്ച് പുതിയവ കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ്/തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

പരീക്ഷാ അപേക്ഷ

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ എംബിഎ 2013 പ്രവേശനംറഗുലർ, 2012 പ്രവേശനംസപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് നാല് വരെയും 150 രൂപ പിഴയോടെ മാർച്ച് ഒന്പത് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബിടെക്/പാർട്ട് ടൈം ബിടെക് (2009 സ്കീം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് എട്ട് വരെയും 150 രൂപ പിഴയോടെ മാർച്ച് പത്ത് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് റഗുലർ പരീക്ഷയ്ക്ക് 22 മുതലും സപ്ലിമെന്‍ററി പരീക്ഷയ്ക്ക് എട്ടാം സെമസ്റ്റർ (നവംബർ 2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച ശേഷവും ലഭ്യമാവും.

മൂന്നാം സെമസ്റ്റർ എംഎസ്‌സി റേഡിയേഷൻ ഫിസിക്സ് റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് അപേക്ഷ 28 വരെ സ്വീകരിക്കും.

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ (2013, 2014 പ്രവേശനം) സപ്ലിമെന്‍ററി പരീക്ഷയ്ക്ക് 27 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട് ജോയിന്‍റ് കണ്‍ട്രോളർ ഓഫ് എക്സാമിനേഷൻസ്8, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ 28നകം ലഭിക്കണം.

പുനർമൂല്യനിർണയ ഫലം

മൂന്നാം വർഷ ബിഎസ്‌സി എംഎൽറ്റി മാർച്ച് 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പരീക്ഷാഫലം

2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിസിഎസ്എസ്, സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. സിയുസിഎസ്എസ് പുനർമൂല്യനിർണയത്തിന് മാർച്ച് നാല് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.