University News
ഫോക്‌ലോർ ക്യാന്പ് ഇന്ന്
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ സ്കൂൾ ഓഫ് ഫോക്‌ലോർ സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർഥികൾ വയനാട്, പനമരം കൊളത്താറ പണിയ കോളനിയിൽ 22 മുതൽ സപ്തദിന ക്യാന്പും ഡാറ്റാ ശേഖരണവും നടത്തും.
പണിയ സമുദായത്തിന്‍റെ ജീവിതവും സംസ്കാരവുമായി പരിചയപ്പെടലും സംഗീതോപകരണങ്ങൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ ശേഖരിക്കലുമാണ് ലക്ഷ്യം. ഫോക്‌ലോർ മ്യൂസിയത്തിൽ ഇവ പ്രദർശിപ്പിക്കും. പിജി വിദ്യാർഥികൾക്ക് ഫീൽഡ് വർക്കിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതും ലക്ഷ്യമാണ്. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുമായും ഗ്രൂപ്പുകളുമായും വിദ്യാർഥികൾ ആശയവിനിമയം നടത്തും. ക്യാന്പ് 28ന് സമാപിക്കും. സംസ്ഥാന പട്ടിക വർഗ വകുപ്പിന്‍റെ സഹകരണത്തോടെയാണ് പരിപാടി.
More News