ഊർജ സംരക്ഷണ ബോധവൽക്കരണം
ബോട്ടണി പഠനവകുപ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ 25ന് ഊർജ സംരക്ഷണ ബോധവൽക്കരണ പരിപാടി നടത്തുന്നു. സർക്കാർ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവയേണ്മെന്റ് ആൻഡ് ഡവലപ്മെന്റിന്റെയും സഹകരണത്തോടെയാണ് പരിപാടി. രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടശേരി ഷരീഫ ഉദ്ഘാടനം നിർവഹിക്കും. ’ഊർജകാര്യശേഷിയും സംരക്ഷണവും’ എന്ന വിഷയത്തിൽ എം.പി.ചന്ദ്രൻ ക്ലാസ് നയിക്കും. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ.ജോണ്‍ ഇ. തോപ്പിൽ അധ്യക്ഷത വഹിക്കും. ഡോ.സി.സി.ഹരിലാൽ, എൻ.എം.അൻവർ സാദത്ത്, എം.എ അസീസ് തുടങ്ങിവർ പങ്കെടുക്കും.
എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ: അപേക്ഷ ക്ഷണിച്ചു
എൻജിനിയറിംഗ് കോളജിൽ (സിയുഐഇടി) പ്രിൻസിപ്പലിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 28. ഉയർന്ന പ്രായപരിധി 65 വയസ്. പ്രതിമാസ മൊത്തവേതനം: ഒരു ലക്ഷം യോഗ്യത സംബന്ധിച്ചും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ
മാർക്ക് ലിസ്റ്റ് വിതരണം
2016 മേയിൽ നടത്തിയ എംഎ മലയാളം പ്രീവിയസ് റഗുലർ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്നും 27 മുതൽ വിതരണം ചെയ്യും. എസ്എആർബിടിഎം കൊയിലാണ്ടിയിൽ പരീക്ഷ എഴുതിയവർ മടപ്പള്ളി ഗവ കോളജിൽ നിന്നും മാർക്ക് ലിസ്റ്റുകൾ കൈപ്പറ്റണം.
പരീക്ഷ
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ മാർച്ച് 17ന് ആരംഭിക്കും.
എംബിബിഎസ് സപ്ലിമെന്ററി പരീക്ഷ
ഫൈനൽ എംബിബിഎസ് പാർട്ട് രണ്ട് അഡീഷണൽ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2016 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎബിഎൽ (ഓണേഴ്സ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് എട്ട് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ജൂണ്‍ 2016) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് എട്ട് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. 2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ ഫലം വെബ്സൈറ്റിൽ.പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ നീക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പുനരുപയോഗം സാധ്യമായ പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് പാഴ്വസ്തുക്കളും കാലിക്കട്ട് സർവകലാശാലാ കാന്പസിൽ നിന്ന് കൊണ്ടുപോവുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9847767193