പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു
രണ്ടാം സെമസ്റ്റർ ബിഎസ്സി/ബിസിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിഎ, ബി.കോം, ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2015 പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ അപേക്ഷ
പിഎച്ച്ഡി പിക്യുഇ അറബിക്, അക്വാകൾച്ചർ, ബോട്ടണി, ബയോടെക്നോളജി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, കോമേഴ്സ്, ഇംഗ്ലീഷ്, എഡ്യുക്കേഷൻ, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്സ്, മലയാളം, മൈക്രോബയോളജി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, വുമണ്‍ സ്റ്റഡീസ്, സുവോളജി പരീക്ഷക്ക് പിഴകൂടാതെ മാർച്ച് ഏഴ് വരെയും പിഴയോടെ മാർച്ച് ഒന്‍പത് വരെയും റിസർച്ച് ഡയറക്ടറേറ്റിൽ സ്വീകരിക്കും. പരീക്ഷ പേപ്പർ ഒന്ന് മാർച്ച് 22നും, പേപ്പർ രണ്ട് മാർച്ച് 23നും രാവിലെ പത്ത് മുതൽ ഒന്നുവരെ നടക്കും. വെബ്സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം അയയ്ക്കണം. യോഗ്യരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
ബിടെക് സപ്ലിമെന്ററി (2014 പ്രവേശനം), ബിടെക്/പാർട്ട് ടൈം ബിടെക് (2009 മുതൽ 2013 പ്രവേശനം) സപ്ലിമെന്ററി, ബിആർക് (2009 മുതൽ 2011 പ്രവേശനം, 2004 സ്കീം) സപ്ലിമെന്ററി, ബിആർക് (2012 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, സിയുഐഇടിയിലെ ബിടെക് റഗുലർ (2016 പ്രവേശനം, 2014 സ്കീം) പരീക്ഷകൾക്ക് 25 മുതൽ പിഴകൂടാതെ മാർച്ച് ഏഴ് വരെയും 150 രൂപ പിഴയോടെ മാർച്ച് പത്ത് വരെയും ഓണ്‍ലൈനിൽ അപേക്ഷിക്കാം. ബിആർക് സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഒന്ന്, രണ്ട് സെമസ്റ്റർ (ഏപ്രിൽ 2016) പരീക്ഷാഫലം വന്നതിന് ശേഷം ലഭ്യമാവും.
പരീക്ഷ മാർച്ച് എട്ടിന്
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ യുജി (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് എട്ടിന് ആരംഭിക്കും.
അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/സപ്ലിമെന്ററി പരീക്ഷ മാർച്ച് എട്ടിന് ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് എട്ട് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംസിജെ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് 15 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. 2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎൽഐഎസ്സി (സിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
വിദൂരവിദ്യാഭ്യാസത്തിന് കീഴിൽ വിദേശത്തും കേരളത്തിന് പുറത്തുമുള്ള കേന്ദ്രങ്ങളിലെ എംബിഎ താഴെ കൊടുത്ത പരീക്ഷാഫലങ്ങൾ ജൂൺ 16 വരെ വെബ്സൈറ്റിൽ ലഭ്യമാണ്. എംബിഎ മൂന്ന്, നാല് സെമസ്റ്റർ റഗുലർ (2014 പ്രവേശനം, സിയുസിബിസിഎസ്എസ് (എ0 സീരീസ്)), ഒന്ന്, രണ്ട്സെമസ്റ്റർ സപ്ലിമെന്ററി (2014 പ്രവേശനം, സിയുസിബിസിഎസ്എസ് (എ0 സീരീസ്)), ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി (2012 പ്രവേശനം (എഎം. സീരീസ്). പുനർമൂല്യനിർണയത്തിന് മാർച്ച് മൂന്ന് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് മാർച്ച് 19നകം ലഭിക്കണം.
അധ്യാപകർക്കായി പ്രഫഷണൽ ഡവലപ്മെന്റ് കോഴ്സ്
വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/കോളജ് അധ്യാപകർക്കായി മാർച്ച് രണ്ടാം വാരം മുതൽ പ്രഫഷണൽ ഡവലപ്മെന്റ് കോഴ്സ് നടത്തുന്നു. ശാസ്ത്രം, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഭാഗം അധ്യാപകർ മാർച്ച് രണ്ടിനകം അപേക്ഷിക്കണം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ. ഫോണ്‍: 9495657594, 9048356933.
നാലാം സെമസ്റ്റർ എസ്ഡിഇയുജി മൂല്യനിർണയ ക്യാന്പ്
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിരുദം (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ മൂല്യനിർണയ സ്പോട്ട് പേമെന്റ് ക്യാന്പ് 28ന് സർവകലാശാലാ ഓഡിറ്റോറിയത്തിൽ നടക്കും. മാർക്ക് ഷീറ്റുകളും ബില്ലുകളും സഹിതം എല്ലാ ചീഫ് എക്സാമിനർമാരും ഉച്ചയ്ക്ക് ഒന്നിനകം എത്തണം.