ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിബിഎ, എംബിഎ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഐഐടിടിഎം). ഗ്വാളിയർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിബിഎ, എംബിഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിബിഎ
ഐഐടിടിഎം 2016ലാണ് ബിബിഎ (ട്രൂറിസം ആൻഡ് ട്രാവൽ) കോഴ്സ് ആരംഭിച്ചത്. 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 22 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്.
നാലു സെന്ററുകളിലും കൂടി 240 സീറ്റുകളാണുള്ളത്. ഇതിൽ പകുതി പൊതു വിഭാഗത്തിനും ബാക്കി സംവരണ വിഭാഗങ്ങൾക്കും നീക്കി വച്ചിരിക്കുന്നു. ആറു സെമസ്റ്ററുകളിലായി നടത്തുന്ന കോഴ്സിന് ആകെ 2,54,500 രൂപയാണ് ഫീസ്.
ഐജിഎൻടിയു (ഐഐടിടിഎം അഡ്മിഷൻ ടെസ്റ്റി (ഐഐഎടി) ന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 100 മാർക്കിന്റെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ് ഐഐഎടി. ജനറൽ അവയർനെസ് 50 മാർക്ക്, വെർബൽ എബിലിറ്റി25 മാർക്ക്,ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി25 മാർക്ക്. നെഗറ്റീവ് മാർക്ക് ഇല്ല.
മേയ് 19നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 500 രൂപ.
എംബിഎ
രണ്ടു വർഷത്തെ മുഴുവൻ സമയ കോഴ്സാണ് എംബിഎ (ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്). ആകെ 600 സീറ്റുകളാണുള്ളത്. 2017 ജൂലൈ ഒന്നിന് 25 വയസ് കവിയരുത്. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മേയ് 19നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക ജാതിവർഗക്കാർക്ക് 500 രൂപ. ആകെ 3,09,500 രൂപയാണ് ട്യൂഷൻ ഫീസ്. ഫോണ്:09425407607; 09039051004; 07205146285. വെബ്സൈറ്റ്: www.igntu.ac.in.