നാലാം സെമസ്റ്റർ ഡിഗ്രി പരീക്ഷകൾ മാർച്ച് 21 ന് ആരംഭിക്കും
നാലാം സെമസ്റ്റർ സിബിസിഎസ്എസ് അണ്ടർ ഗ്രാജൂവേറ്റ് (2013 ആൻഡ് 2014 അഡ്മിഷൻറീ അപ്പിയറൻസ്. സപ്ലിമെന്ററി)ഡിഗ്രി പരീക്ഷകൾ മാർച്ച് 21 ന് ആരംഭിക്കും. അപേക്ഷകൾ 28 വരെയും 50 രൂപ പിഴയോടെ മാർച്ച് ഒന്നു വരെയും 500 രൂപ സൂപ്പർഫൈനോടെ മാർച്ച് നാലു വരെയും സ്വീകരിക്കും. അപേക്ഷകർ 20 രൂപ അപേക്ഷാ ഫോമിന്റെ വിലയായും, ഒരു പേപ്പറിനു 20 രൂപ (പരമാവധി 100) സി.വി ക്യാന്പ് ഫീസായും നിശ്ചിത പരീക്ഷാ ഫീസിനു പുറമേ അടക്കണം. 2013ന് മുന്പുള്ള അഡ്മിഷൻ, മേഴ്സി ചാൻസ് പരിക്ഷകൾ പിന്നീട്.
28ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ സപ്ലിമെന്ററി, മേഴ്സിചാൻസ് ഡിഗ്രി പരീക്ഷകൾക്ക് അപേക്ഷകൾ നാളെ വൈകുന്നേരം അഞ്ചു വരെ അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സ്വീകരിക്കും.
പരീക്ഷാഫലം
2016 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ മോഡൽ ഒന്ന, രണ്ട്, മൂന്ന് ബികോം, ബിബിഎ, ബിബിഎം, ബിസിഎ, ബിഎഫ്ടി, ബിഎസ്ഡബ്ല്യൂ, ബിടിഎസ് (റെഗുലർ2014 അഡ്മിഷൻ) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ മാർച്ച് എട്ടുവരെ സ്വീകരിക്കും.
2016 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംടെക് സപ്ലിമെന്ററി ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ മാർച്ച് ഏഴുവരെ സ്വീകരിക്കും.
2015 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ (നോണ് സിഎസ്എസ്) സപ്ലിമെന്ററി ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ മാർച്ച് 10 വരെ സ്വീകരിക്കും.
എറണാകുളം ഗവണ്മെന്റ് ലോ കോളജിലെയും, കാണക്കാരി സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിലെയും തൊടുപുഴ അൽ അസർ ലോ കോളജിലെയും ഒന്നാം സെമസ്റ്റർ എൽഎൽഎം ഡിഗ്രി പരീക്ഷകളുടെഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ മാർച്ച് ഏഴു വരെ സ്വീകരിക്കും.
2016 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സര) ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ മാർച്ച് ആറുവരെ സ്വീകരിക്കും.
2016 ഒക്ടോബറിൽ നടത്തിയ ഒന്പതാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സര) സപ്ലിമെന്ററി ഡിഗ്രി പരിക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ മാർച്ച് ആറുവരെ സ്വീകരിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റൻസീവ് റിസർച്ച് ഇൻ ബേസിക് സയൻസസിലെ ഒന്നു മുതൽ ഏഴു വരെ സെമസ്റ്റർ (201217 ബാച്ച്) ഒന്നു മുതൽ അഞ്ചു വരെ സെമസ്റ്റർ (201318 ബാച്ച്) ഒന്നു മുതൽ മൂന്നു വരെ സെമസ്റ്റർ (201419 ബാച്ച്) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനഃപരീക്ഷ
ഫെബ്രുവരി 10ന് നടന്ന ഒന്നാം സെമസ്റ്റർ എംഎ മലയാളം പേപ്പർ സംസ്കൃതം ഭാഷയും സാഹിത്യവും (സിഎസ്എസ്) പരീക്ഷ റദ്ദാക്കി. പുന:പരീക്ഷ 28ന് 9.30 മുതൽ 12.30 വരെ അതത് കേന്ദ്രങ്ങളിൽ നടത്തും.
പ്രാക്ടിക്കൽ പരീക്ഷ
2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഒആർ ആൻഡ സിഎ (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരിക്ഷകളുടെ പ്രാക്ടിക്കൽ 28ന് അതാത് കോളജിൽ നടത്തും. ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ.
അഡീഷണൽ ചീഫ് സൂപ്രണ്ട് നിയമനം
2017 അധ്യായന വർഷത്തിൽ സർവകലാശാല പരീക്ഷകളുടെ അഡീഷണൽ ചിഫ് സൂപ്രണ്ടായി നിയമനം ലഭിക്കുവാൻ താത്പര്യമുള്ള ഇനിയും അപേക്ഷിച്ചിട്ടില്ലാത്ത അധ്യാപകർ സമ്മതപത്രം പ്രിൻസിപ്പൽമാരുടെ ശിപാർശയോടെ 27ന് മുന്പായി പരീക്ഷാ കണ്ട്രോളറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്.
പ്ലേസ്മെന്റ് ആൻഡ ട്രെയിനിംഗ് സെല്ലിന്റെ ഉദ്ഘാടനം 27ന്
സർവകലാശാലാ പ്ലേസ്മെന്റ് ആൻഡ് ട്രെയിനിംഗ് സെല്ലിന്റെ ഉഭ്ഘാടനം കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടത്തും.