എൻജിനിയറിംഗ് കോളജ് അധ്യാപക നിയമനം: സ്ക്രീനിംഗ് ടെസ്റ്റ് മാർച്ച് അഞ്ചിന്
എൻജിനിയറിംഗ് കോളജിൽ (സിയുഐഇടി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർഥികൾക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് മാർച്ച് അഞ്ചിന് നടക്കും. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽരാവിലെ പത്ത് മുതൽ 11.15 വരെ, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്12 മുതൽ 1.15 വരെ. അഡ്മിറ്റ് കാർഡ് 28 മുതൽ www.cuiet.info എന്ന വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. അപേക്ഷകരുടെ എണ്ണം കുറവായതിനാൽ പ്രിന്റിംഗ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, എല്ലാ വകുപ്പുകളിലേയും പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് സ്ക്രീനിംഗ് ടെസ്റ്റ് ഇല്ല.
എംബിഎ പ്രവേശനം
സർവകലാശാല നേരിട്ട് നടത്തുന്ന കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠവകുപ്പ്, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ (തൃശൂർ), തൃശൂർ ജോണ്‍ മത്തായി സെന്റർ, പാലക്കാട് എന്നീ കേന്ദ്രങ്ങളിലേക്കും, അഫിലിയേറ്റഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും 201718 വർഷത്തെ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ സിമാറ്റ്/കെമാറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിശ്ചിതശതമാനം മാർക്കോടെ യോഗ്യത നേടിയിരിക്കണം. അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റി നടത്തുന്ന ഈ വർഷത്തെ കെമാറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. വിജ്ഞാപനം www.asckerala.org വെബ്സൈറ്റിൽ. പരീക്ഷ ഏപ്രിൽ രണ്ടിന് നടക്കും. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജി സീറ്റ് ഒഴിവ്
സ്കൂൾ ഓഫ് ഹെൽത്ത് സയൻസസിൽ നടത്തുന്ന സ്വാശ്രയ എംഎസ്സി മെഡിക്കൽ മൈക്രോ ബയോളജിക്ക് സീറ്റ് ഒഴിവ്. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിഎസ് സി മെഡിക്കൽ മൈക്രോ ബയോളജി (നാല് വർഷം). താത്പര്യമുള്ളവർ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (യോഗ്യത, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, വരുമാനം എന്നിവ തെളിയിക്കുന്ന) സഹിതം മാർച്ച് നാലിന് രാവിലെ പത്തിന് പഠനവകുപ്പിൽ ഹാജരാകണം. അപേക്ഷാ ഫീ 300 രൂപ (എസ്സി/എസ്ടി/ഒഇസി100 രൂപ). ഫോൺ: 0494 2407345.
പരീക്ഷാഫലം
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഫിനാൻസ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് ഒന്‍പത് വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എംബിഎ ഡിസംബർ 2015 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.