University News
ബി​ഫാം ആ​യു​ർ​വേ​ദ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ ബി​ഫാം ആ​യു​ർ​വേ​ദ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ര​ണ്ടാം​വ​ർ​ഷ ബി​ഫാം ആ​യു​ർ​വേ​ദ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, മൂ​ന്നാം​വ​ർ​ഷ ബി​ഫാം ആ​യു​ർ​വേ​ദ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, അ​വ​സാ​ന വ​ർ​ഷ ബി​ഫാം ആ​യു​ർ​വേ​ദ റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് എ​ട്ടി​ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ര​ണ്ടാം​വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ​തി​യ​തി

2017 മാ​ർ​ച്ച് 29 മു​ത​ൽ ല​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​പി​ടി (2012 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, മാ​ർ​ച്ച് 27 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​പി​ടി (2010 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​എം​എ​സ് ഡി​ഗ്രി റ​ഗു​ല​ർ പ​രീ​ക്ഷാ​തി​യ​തി

മാ​ർ​ച്ച് 22 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി റ​ഗു​ല​ർ (2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ പു​നഃ​ക്ര​മീ​ക​ര​ണം
മാ​ർ​ച്ച് 14 മു​ത​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2012 സ്കീം) ​മാ​ർ​ച്ച് 30ലേ​ക്ക് മാ​റ്റി പു​നഃ​ക്ര​മീ​ക​രി​ച്ചു.

ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്

മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2011, 2012 ആ​ൻ​ഡ് 2013 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി അ​ഡ്മി​റ്റ് കാ​ർ​ഡ്

നാ​ളെ​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010, 2013, 2014 ആ​ൻ​ഡ് 2015 പ്ര​വേ​ശ​നം) പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ്, ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​എ​സ്എ​ൽ​പി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 പ്ര​വേ​ശ​നം) പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News