ഒന്നാം സെമസ്റ്റര്‍ എംഎസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ പരീക്ഷകള്‍ 29 മുതൽ
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്കീം2016 അഡ്മിഷന് റെഗുലര്‍, ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് എക്സാമിനേഷന് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (20142015 അഡ്മിഷന് സപ്ലിമെന്ററി, പഴയ സ്കീം, 2014ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 29ന് ആരംഭിക്കും. അപേക്ഷകള്‍ 13 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ എംഎച്ച്എ (പുതിയ സ്കീം2016 അഡ്മിഷന് റെഗുലർ, 2011 2015 അഡ്മിഷന് സപ്ലിമെന്ററി), ഒന്നാം സെമസ്റ്റര്‍ എംപിഎച്ച് (2016 അഡ്മിഷന് റെഗുലര്‍ ആന്‍ഡ് 2016ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 31നു ആരംഭിക്കും. അപേക്ഷകള്‍ 13 വരെയും 50 രൂപ പിഴയോടെ 14 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും.
ആറാം സെമസ്റ്റര്‍ സിബിസിഎസ്എസ് അണ്ടര്‍ ഗ്രാജുവേറ്റ് (2013ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ 22ന് ആരംഭിക്കും. അപേക്ഷകള്‍ ആറു വരെയും 50 രൂപ പിഴയോടെ ഏഴു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 10 വരെയും സ്വീകരിക്കും. നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് അണ്ടര്‍ ഗ്രാജുവേറ്റ് (2013 ന് മുമ്പുള്ള അഡ്മിഷന് സപ്ലിമെന്ററി, മേഴ്സിചാന്‍സ്) ഡിഗ്രി പരീക്ഷകള്‍ക്ക് 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ ഒരു പേപ്പറിന് 20 രൂപ (പരമാവധി 100) സിവി ക്യാമ്പ് ഫീസായി നിശ്ചിത പരിക്ഷാഫീസിനു പുറമേ അടക്കണം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകള്‍ക്ക് 20 രൂപ ഫോമിന്റെ തുകയായി അടയ്ക്കണം. നാലാം സെമസ്റ്റര്‍ മേഴ്സിചാന്‍സ് പരിക്ഷകള്‍ക്ക് സ്പെഷല്‍ ഫീസായി 5000 രൂപ നിശ്ചിത പരീക്ഷാഫീസിനും, സിവി ക്യാമ്പ് ഫീസിനും പുറമേ അടക്കണം. പരീക്ഷാതീയതി പിന്നീട്.
പ്രാക്ടിക്കല്‍ പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംസിജെ (സിഎസ്എസ്റെഗുലര്, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ആറിന് ആരംഭിക്കും.വിശദമായ ടൈംടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക് ജേര്‍ണലിസം ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 13ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍ ്.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംഎം പൊളിറ്റിക്കല്‍ സയന്‍സ് (സിഎസ്എസ്, റെഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എന്‍എസ്എസ് കോളജിലെ എ.കെ. അശ്വതി. ഒന്നാം സ്ഥാനവും, പാലാ സെന്റ്് തോമസ് കോളജിലെ നിരുപമ കെ. എലിസബത്ത്, എം.വി. ദിവ്യമോള് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 15 വരെ സ്വീകരിക്കും.
2016 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരറെഗുലര്, സപ്ലിമെന്ററി) പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 13 വരെ സ്വീകരിക്കും. പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ നവ്യാ മേനോന് (2639/3700) ഒന്നാം റാങ്കും, എറണാകുളം ഗവണ്‍മെന്റ്് ലോ കോളജിലെ അപര്‍ണ ഉദയകുമാര്‍ (2483/3700) രണ്ടാം റാങ്കും, കാവ്യാ സോമന് (247 8/3700) മൂന്നാം റാങ്കും നേടി.
2016 ഡിസംബറില്‍ നടത്തിയ 10ാം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരസപ്ലിമെന്ററി) പരിക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 16 വരെ സ്വീകരിക്കും.
പൂനര്മൂല്യനിര്ണയ ഫലം
2015 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബികോം (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്. മാര്‍ക്ക് വ്യത്യാസമുള്ള വിദ്യാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത റീവാലുവേഷന് മെമ്മോയുടെ കോപ്പി പുതിയ പരീക്ഷഭവനിലെ റീവാലുവേഷന്് സെക്ഷനില്‍ എത്തിക്കണം.