അവധിക്കാല ക്ലാസുകൾ
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഏപ്രിൽ/മേയ് മാസങ്ങളിൽ ഒൻപത്, പത്ത്, 11, 12 ക്ലാസുകളിലെ പരീക്ഷ കഴിഞ്ഞ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന അവധിക്കാല ക്ലാസിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പബ്ലിക്ക് സ്പീക്കിംഗ്, ക്രിയേറ്റീവ് റൈറ്റിംഗ്, സോഫ്റ്റ്സ്കിൽ ഡവലപ്മെന്റ് എന്നിവയും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട പ്രസക്തമായ മറ്റ് മേഖലകളെക്കുറിച്ചും ക്ലാസുകൾ നടത്തും. നാൽപ്പത് വിദ്യാർഥികൾക്ക് പ്രവേശനം നൽകും. ഫീസ് 4000/ രൂപ അപേക്ഷിക്കാനുള്ള അവസാന തീയതി 20. വിശദ വിവരങ്ങൾക്ക് ഫോണ് : 04712302523.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഫലം
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ജനുവരിയിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആൻഡ് പബ്ലിക്ക് സ്പീക്കിംഗ് കോഴ്സിന്റെ ഫലം പ്രസിദ്ധീകരിച്ചു. തോമസ് ഉമ്മൻ (രജി. നന്പർ: 10819) ഒന്നാം റാങ്ക് നേടി. ഫോണ് : 04712302523.
ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ
നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ (കരിയർ റിലേറ്റഡ് സിബിസിഎസ്എസ്) ബിഎസ്സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniverstiy.ac.in) ലഭിക്കും.
എംഎഫ്എ പരീക്ഷ
20ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയ്ന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷക്ക് 10വരെ (50 രൂപ പിഴയോടെ മാർച്ച് 13, 250 രൂപ പിഴയോടെ മാർച്ച് 14) അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിസിഎ ഫലം
2016 ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിസിഎ (2013ന് മുന്പുള്ള അഡ്മിഷൻ) 2010 സ്കീം പരീക്ഷയുടേയും, 2016 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിസിഎ (റീസ്ട്രക്ചേർഡ് 2007 സ്കീം) പരീക്ഷയുടേയും ഫലം വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയത്തിന് 20 വരെ ഓണ്ലൈനായി അപേക്ഷിക്കാം.
ബിഎ ഫലം
ഓഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013ന് മുന്പുള്ള അഡ്മിഷൻ) കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ ലഭിക്കും.