കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഏപ്രിൽ 17 മുതൽ ആരംഭിക്കുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2013 & 2012 പ്രവേശനം) പരീക്ഷയ്ക്ക് മാർച്ച് 17 മുതൽ 24 വരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി 27 വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി 29 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
2017 ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി ഡിഎം സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
2017 മാർച്ച് 13 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്്സി ഒപ്റ്റോമെട്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
2017 മാർച്ച് 13 മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ എംഎസ്്സി മെഡിക്കൽ ഫിസിയോളജി പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
2017 മാർച്ച് 10 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഎസ് സി എംഎൽടി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.