University News
മാ​റ്റി​വ​ച്ച ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ: ഫെ​ബ്രു​വ​രി 28, മാ​ർ​ച്ച് ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ​ജ​നു​വ​രി 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഈമാസം 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

എം​എ​‌സ്‌സി ​ജ്യോ​ഗ്ര​ഫി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ക​ണ്ണൂ​ർ: മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ​ജ്യോ​ഗ്ര​ഫി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​ന​വം​ബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 23 ന് ​പെ​ർ​ള ന​ള​ന്ദ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

തു​റ​ന്ന സം​വാ​ദം 15 ന്

​ക​ണ്ണൂ​ർ: ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ​ൻ. ഹേ​മ​ല​ത എ​ന്ന വി​ദ്യാ​ർ​ഥി​നി പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം 15 രാ​വി​ലെ 10.30 ന് ​മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നു​ദി​വ​സം മു​ന്പു മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

എം​എ​സ് ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ: ഡി​സം​ബ​ർ 2015, ജൂ​ണ്‍ 2016 സെ​ഷ​നു​ക​ളി​ലെ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ് ഡ​ബ്ല്യു (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കോ​ള​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ: യോ​ഗം 21ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ൻ സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ​യും അ​ഫി​ലി​യേ​ഷ​ൻ, അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നുവേ​ണ്ടി 21ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​സ്തു​ത കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും മാ​നേ​ജ​ർ​മാ​രു​ടെ​യും യോ​ഗം ന​ട​ക്കും. യോ​ഗ​ത്തി​ൽ മു​ഴു​വ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രും മാ​നേ​ജ​ർ​മാ​രും കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം. അ​ഫി​ലി​യേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത കോ​ള​ജു​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ അ​ന്നേ​ദി​വ​സം ഹാ​ജ​രാ​ക്ക​ണം.

ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ(പ്രി​ലി​മി​ന​റി) ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, സി​എ​എ​സ് കോ​ള​ജ് മാ​ടാ​യി, പ​യ്യ​ന്നൂ​ർ കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാകേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ നാ​ളെ പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ ന​ട​ക്കും. അ​ന്നേ​ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ക്വാ​ളി​ഫൈ​യിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​ഠ​ന​ക്കു​റി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്യും. രാ​വി​ലെ പ​ത്തി​ന് സ​ർ സ​യ്യി​ദ് കോ​ള​ജ്, 11.30ന് ​സി​എ​എ​സ് കോ​ള​ജ്, എ​സ്ഇ​എ​സ് കോ​ള​ജ്, പ​യ്യ​ന്നൂ​ർ കോ​ള​ജ്.

കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ൽ ന​ട​ക്കും. 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ക്ലാ​സ്.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും ര​ണ്ടാം​വ​ർ​ഷ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ന​ട​ക്കും. 11ന് ​ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ്, 12ന് ​ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.sde.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.