മൂന്നാംഘട്ട മൂല്യനിർണയ ക്യാന്പ് 13 മുതൽ
രണ്ട്, നാല് സെമസ്റ്റർ ബിഎ/ബിഎസ്ഡബ്ല്യൂ/ബിവിസി/ബിഎ അഫ്സൽഉൽഉലമ/ബിടിടിഎം (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ മൂന്നാംഘട്ട മൂല്യനിർണയ ക്യാന്പ് 13 മുതൽ 16 വരെ നടക്കും. എല്ലാ അധ്യാപകരും ക്യാന്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു. ഷെഡ്യൂൾ വെബ്സൈറ്റിൽ.
എംഫിൽ പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ്
2017 അധ്യയന വർഷത്തെ എംഫിൽ പ്രവേശനത്തിന് 15ന് നടത്തുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും പത്തിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഡൗണ്‍ലോഡ് ചെയ്യാം. ഫോൺ: 0494 2407016, 2407017.
പരീക്ഷ
അവസരം കഴിഞ്ഞ വിദ്യാർഥികൾക്കായുള്ള ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (നോണ്‍ സിയുസി.എസ്എസ്, 200509 പ്രവേശനം) സ്പെഷൽ സപ്ലിമെന്ററി പരീക്ഷ 20ന് ഉച്ചയ്ക്ക് 1.30ന് സർവകലാശാലാ പരീക്ഷാഭവനിൽ ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎൽഐഎസ്സി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 23 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഫിൽ സൈക്കോളജി, ഫോക്ലോർ, ഹിസ്റ്ററി പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ആറാം സെമസ്റ്റർ ബാച്ച്ലർ ഓഫ് ലോ (ത്രിവത്സരം), പത്താം സെമസ്റ്റർ ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് ബാച്ചലർ ഓഫ് ലോ (ഓണേഴ്സ്) ഒക്ടോബർ 2016 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് 24 വരെ ഓണ്‍ലൈനിൽ അപേക്ഷിക്കാം.