ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷ 24 ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബിഎസ്സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍, ബികോം, ബിബിഎ, ബിഎംഎംസി, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിഎച്ച്എം, ബിവിസി, ബിഎച്ച്എ, ബിഎ അഫ്സൽ ഉലമ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷകൾക്ക് 15 മുതൽ പിഴകൂടാതെ മാർച്ച് 31 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
2015 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം, ബിബിഎ, ബിടിഎച്ച്എം (സിയുസിബിസിഎസ്എസ്) ബികോം ഓണേഴ്സ് (സിസിഎസ്എസ്) റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക്. പാർട് ടൈം ബിടെക്ക്. (09 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2016 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മാർക്ക്ലിസ്റ്റ് വിതരണം
2016 ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ എംഎ സോഷ്യോളജി ഫൈനൽ/പ്രീവിയസ് പരീക്ഷകളുടെ മാർക് ലിസ്റ്റുകൾ തൃശൂർ സെന്റ് തോമസ് കോളജ്, കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് എന്നീ പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് 15 മുതൽ വിതരണം ചെയ്യും.
ദർഘാസ്
വനിതാ ഹോസ്റ്റലിൽ പൂർണ്ണമായും യന്ത്രവൽകൃത കിച്ചണ്‍ യൂണിറ്റ് രൂപകല്പനചെയ്ത് സ്ഥാപിക്കുന്നതിനായി ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20.
അസിസ്റ്റന്റ് എൻജിനിയർ കരാർ നിയമനം
എൻജിനിയറിംഗ് ഡിപാർട്മെന്റിലേയ്ക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. മൊത്തം മാസവേതനം 39,500/ രൂപ. പ്രായപരിധി 2017 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. അവസാന തിയതി മാർച്ച് 22. യോഗ്യത, മറ്റുവിവരങ്ങൾ വെബ്സൈറ്റിൽ.