മനുഷ്യാവകാശങ്ങളും കടമകളും: സൗജന്യ കോഴ്സ്
നിയമവകുപ്പ് പൂർണമായും സൗജന്യമായി നടത്തുന്ന മനുഷ്യാവകാശങ്ങളും കടമകളും എന്ന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈർഘ്യമുള്ള കോഴ്സിന് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം പത്താംക്ലാസ്, പ്ലസ് ടു, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 23നു മുൻപായി കാര്യവട്ടം നിയമവകുപ്പിന്റെ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712308936.
< B>എംഎഎസ്എൽപി പരീക്ഷ< /B>
30ന് നടത്തുന്ന മൂന്നാം സെമസ്റ്റർ എംഎഎസ്എൽപി (പഴയ സ്കീമും സിബിസിഎസ്എസ് സ്കീമും) പരീക്ഷകൾക്ക് 20വരെ (50 രൂപ പിഴയോടെ മാർച്ച് 22, 250 രൂപ പിഴയോടെ മാർച്ച് 23) ഫീസടച്ച് അപേക്ഷിക്കാം.
< B>ബികോം പ്രാക്ടിക്കൽ< /B>
2016 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബികോം കോമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷന്റെ (കരിയർ റിലേറ്റഡ്) പ്രാക്ടിക്കൽ പരീക്ഷ 22,23,24 തീയതികളിൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
< B>ബിഎസ്സി പരീക്ഷ< /B>
ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (റീ സ്ട്രക്ചേർഡ്), ബയോടെക്നോളജി (വൊക്കേഷണൽ), ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റീ സ്ട്രക്ചേർഡ്) പരീക്ഷകൾ 20ന് തുടങ്ങും. കൊല്ലം ശ്രീനാരായണ കോളജ്, കടയ്ക്കൽ പിഎംഎസ്എ കോളജ് എന്നിവ പരീക്ഷാകേന്ദ്രങ്ങളായിട്ടുള്ളവർ കൊല്ലം യുഐടിയിലും മറ്റുള്ളവർ കുറവൻകോണം യുഐടിയിലും പരീക്ഷ എഴുതണം. വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും.
< B>ബിഎഎംഎസ് പരീക്ഷ< /B>
17ന് തുടങ്ങുന്ന മൂന്നാം വർഷ ബിഎഎംഎസ് പരീക്ഷക്ക് കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജ്, കൊല്ലം പുത്തൂർ എസ്.എൻ ആയുർവേദ മെഡിക്കൽ കോളജ്, പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളജ് എന്നീ സെന്ററുകളിലെ വിദ്യാർഥികൾ അവിടെ നിന്നും ഹാൾടിക്കറ്റ് വാങ്ങി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ പരീക്ഷ എഴുതണ