അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിഷ്യൻ
കാര്യവട്ടം ഇക്കണോമിക്സ് പഠനവകുപ്പിൽ അസിസ്റ്റന്റ് സ്റ്റാറ്റിസ്റ്റിഷ്യൻ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, വേതനം, അപേക്ഷാഫോം, മറ്റു വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ചെലാനും അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ ഒന്നിനകം രജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം 695 034 എന്ന വിലാസത്തിൽ ലഭിക്കണം.
എൽഎൽബി ഫലം
2017 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഏപ്രിൽ മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ബിബിഎ ഫലം
2016 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിബിഎ (ഗ്രൂപ്പ് ടു(ബി)) (2013ന് മുമ്പുള്ള അഡ്മിഷൻ) കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിഎച്ച്എം ഫലം
2016 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (2006 & 2011 സ്കീം സപ്ലിമെന്ററി മാത്രം) ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ബിടെക് പരീക്ഷ തീയതി മാറ്റം
ഇന്നു നടത്തേണ്ട കംബൈയിൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ ഫണ്ട മെന്റൽസ് ഓഫ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് (ഋ) എന്ന പേപ്പർ മാർച്ച് 22ലേക്ക് മാറ്റി. സമയം രാവിലെ 9.30 മുതൽ 12.30 വരെ.