പരീക്ഷാ നടത്തിപ്പ്: കോളജുകൾ ബില്ലുകൾ സമർപ്പിക്കണം
കോഴിക്കോട്: കാലിക്കട്ട് സർവകലാശാല വിദൂരവിദ്യാഭ്യാസം യുജി ഒന്ന്, രണ്ട് സെമസ്റ്റർ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2016, മൂന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) നവംബർ 2016, അഞ്ചാം സെമസ്റ്റർ (സിസിഎസ്എസ്) നവംബർ 2016 പരീക്ഷകളുടെ നടത്തിപ്പിന്റെ പ്രതിഫല ബില്ലുകൾ സമർപ്പിക്കാത്ത കോളജുകൾ ഈ മാസം 31നകം ജെസി.ഇ8, എക്സാം ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ നോമിനൽ റോളിന്റെ പകർപ്പ് സഹിതം സമർപ്പിക്കണം.