University News
വൃഷ്ടി 2017 ഡിസൈനർ ഷോ നാളെ നടക്കും
തേഞ്ഞിപ്പലം: വൃഷ്ടി 2017 ഡിസൈനർ ഷോ നാളെ ടാഗോർ സെന്‍റിനറി ഹാളിൽ രാവിലെ പത്തിന് ആരംഭിക്കും. സർവകലാശാലയുടെ ഫാഷൻ പഠനകേന്ദ്രമായ സെന്‍റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിലെ ബിഎസ്‌സി, എംഎസ്‌സി ഫാഷൻ ഡിസൈനിംഗ് വിദ്യാർഥികളാണ് ഡിസൈനർ ഷോ അവതരിപ്പിക്കുന്നത്.
ഫ്ളമിംഗോ, നിയോണ്‍ ബോൾസ്, ട്രാവലിംഗ്, മിക്കി മൗസ്, ക്രിസ്മസ്, ശരത്കാലം തുടങ്ങിയ വ്യത്യസ്ത തീമുകളിൽ 22 റൗണ്ടുകളാണ് ഉണ്ടാവുക. വിദ്യാർഥികൾ തന്നെ ഡിസൈനർമാരും മോഡലുകളുമാകുന്ന വൃഷ്ടി രണ്ട് വർഷത്തിലൊരിക്കലാണ് സംഘടിപ്പിക്കുന്നത്. രാവിലെ പത്തിന് വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിക്കും.
More News