കേന്ദ്രസർക്കാർ സ്ഥാപനമായ റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മൊത്തം 150 സീറ്റാണുള്ളത്.
ഫിസിക്സ്, മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 12ാം ക്ലാസ് 55 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. പട്ടികജാതിവർഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. ഇതോടൊപ്പം ബിഎസ്സി ഏവിയേഷൻ ഡിഗ്രി കോഴ്സ് പഠിക്കാനും സൗകര്യമുണ്ടായിരിക്കും. മൂന്നു വർഷത്തെ ബിഎസ്സി ഏവിയേഷൻ ഡിഗ്രി പൂർത്തിയാക്കുന്നവർക്കു കാണ്‍പൂറിലെ ഛത്രപതി സാഹു മഹാരാജ് യൂണിവേഴ്സിറ്റിയുടെ ബിരുദമാണു നൽകുക.
പൈലറ്റ് പരിശീലനം 18 മാസമാണ്. 38 ലക്ഷം രൂപയാണു ഫീസ്. പുറമെ 1.5 ലക്ഷം രൂപ സ്റ്റഡി മെറ്റീരിയലിനായി അടയ്ക്കണം. ഹോസ്റ്റൽ സൗകര്യമുണ്ട്. ഇതിനു പ്രതിമാസം 10000 രൂപ ഈടാക്കും. എഴുത്തു പരീക്ഷ, ഇൻറർവ്യൂ, പൈലറ്റ് അഭിരുചി പരീക്ഷ എന്നിവയുടെയും ആരോഗ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകും. മേയേ 14നാണ് എഴുത്തു പരീക്ഷ. കേരളത്തിൽ എറണാകുളത്തും തിരുവനന്തപരുത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, മാത് സ്, ഫിസിക്സ്, റീസണിംഗ്, കറൻറ് അഫയേഴ്സ് എന്നിവയിൽ പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാകുക. എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്കു റായിബറേലിയിൽ ഇൻറർവ്യു, അഭിരുചി പരീക്ഷ എന്നിവ ഉണ്ടായിരിക്കും.
പതിനേഴ് വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 12. ഏപ്രിൽ 22 വരെ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. വെബ്സൈറ്റിൽ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫോമിനൊപ്പം അപേക്ഷാ ഫീസായി 6000 രൂപയുടെ ഡിഡി കൂടി നൽകണം. വിലാസം: ഡയറക്ടർ, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി, ഫർസത്ഗഞ്ച് എയർഫീൽഡ്, അമേഠി 229302.
ഫോൺ: 0535 2441147 (118), 011 24615370, 24655796.
ഇമെയിൽ: admission
[email protected]. . വെബ്സൈറ്റ്: www.igrua.gov.in.
മൂന്നു വർഷത്തെ ബിഎസ്സി ഏവിയേഷൻ ഡിഗ്രി കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾക്ക്: സ്റ്റുഡന്റ് കൗണ്‍സലർ, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാഡമി.ഫോണ്‍:+915352441 147.ഇമെയിൽ: admissions@i grua.in.