University News
നാ​ലാം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം സി​എപ​രീ​ക്ഷ​ക​ള്‍ മേ​യ് മൂ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ ഡി​ഡി​എം സി​എ (2015 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2014 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ള്‍ മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ പി​ഴ​യി​ല്ലാ​തെ ഏ​പ്രി​ല്‍ ആ​റു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ഫൈ​നോ​ടെ 12 വ​രെ​യും സ്വീ​ക​രി​ക്കും.

മേ​ഴ്‌​സി​ചാ​ന്‍സ് പ​രീ​ക്ഷ

ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ടി​എ​സ്, ബി​എ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഗ്രാ​ഫി​ക് ഡി​സൈ​ന്‍, ബി​എ മ​ള്‍ട്ടീ​മീ​ഡി​യ, ബി​എ​ഫ്ടി (മോ​ഡ​ല്‍ ര​ണ്ട്) അ​വ​സാ​ന മേ​ഴ്‌​സി​ചാ​ന്‍സ് ഡി​ഗ്രി പ​രി​ക്ഷ​ക​ള്‍ക്ക് പി​ഴ​യി​ല്ലാ​തെ ഏ​പ്രി​ല്‍ 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും 500 രൂ​പ സൂ​പ്പ​ര്‍ഫൈ​നോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ര്‍ സ്‌​പെ​ഷ​ല്‍ ഫീ​സാ​യി 10,000 രൂ​പ നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നും സി​വി ക്യാ​മ്പ് ഫീ​സി​നും പു​റ​മേ അ​ട​യ്ക്ക​ണം. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി ​വോ​ക് റി​ന്യൂ​വ​ബി​ള്‍ എ​ന​ര്‍ജി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്‌​ടി​ക്ക​ല്‍ ഏ​പ്രി​ല്‍ 10നു ​എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍ബ​ര്‍ട്ട്‌​സ് കോ​ള​ജി​ല്‍ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2015 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്‌​സി​ചാ​ന്‍സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മു​ല്യ​നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്നു​വ​രെ സ്വീ​ക​രി​ക്കും.

2016 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്‌​സി ഓ​പ​റേ​ഷ​ന്‍സ് റി​സ​ര്‍ച്ച് ആ​ന്‍ഡ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ര്‍മു​ല്യ നി​ര്‍ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ ഒ​ന്നു​വ​രെ സ്വീ​ക​രി​ക്കും.

ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​ന ഉ​ത്ത​ര​വ്

സ​ര്‍വ​ക​ലാ​ശാ​ല 2017 മാ​ര്‍ച്ച്, ഏ​പ്രി​ല്‍ സെക്‌ഷനി​ലേ​ക്കു​ള്ള അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സൂ​പ്ര​ണ്ട​മാ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.