അധ്യാപകർ ഉത്തരക്കടലാസുകൾ കൈപ്പറ്റണം
കാലിക്കട്ട് സർവകലാശാല അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎ അഫ്സൽഉൽഉലമ നവംബർ 2016 പരീക്ഷയുടെ വികേന്ദ്രീകൃത മൂല്യനിർണയത്തിനായി ഉത്തരക്കടലാസുകൾ എല്ലാ ചെയർമാൻമാർക്കും അയച്ചിട്ടുണ്ട്. എല്ലാ അധ്യാപകരും ബന്ധപ്പെട്ട ചെയർമാൻമാരിൽ നിന്നും ഉത്തരക്കടലാസുകൾ കൈപ്പറ്റി മൂല്യനിർണയത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ എസ്ഡിഇയുജി ഹാൾടിക്കറ്റ്
കാലിക്കട്ട് സർവകലാശാല വിദൂര വിദ്യാഭ്യാസം 29ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽഉൽഉലമ, ബിഎസ് സി, ബിഎംഎംസി (സിയുസിബിസിഎസ്എസ്) പരീക്ഷകളുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിടെക് പുനഃപരീക്ഷ
കാലിക്കട്ട് സർവകലാശാല 2016 ഡിസംബർ 16ന് നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2014 സ്കീം) പേപ്പർ പിഇ 14 501എൻജിനിയറിംഗ് ഇക്കണോമിക്സ് ആൻഡ് പ്രിൻസിപ്പിൾസ് ഓഫ് മാനേജ്മെന്റ് റഗുലർ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29ന് അതത് കേന്ദ്രങ്ങളിൽ നടക്കും.
എസ്ഡിഇ നാലാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ, ബികോം, ബിഎസ് സി (മാത് സ്)ബിബിഎ പ്രോഗ്രാമുകൾക്ക് 2011 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ മൂന്ന് വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് നാലാം സെമസ്റ്ററിലേക്ക് (സിയുസിബിസിഎസ്എസ്) പുനഃപ്രവേശനത്തിന് 100 രൂപ പിഴയോടെ 31 വരെ ഓണ്ലൈനിൽ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ചലാൻ സഹിതം ഏപ്രിൽ അഞ്ചിനകം എസ്ഡിഇയിൽ ലഭിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0494 2407356, 2400288.
മൂന്നാം സെമസ്റ്റർ പിജി ഇന്റേണൽ മാർക്ക്
കാലിക്കട്ട് സർവകലാശാല മൂന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംകോം, എംഎസ്ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ (സിയുസിഎസ്എസ്) ഡിസംബർ 2016 പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള ലിങ്ക് 24 മുതൽ ഏപ്രിൽ അഞ്ച് വരെ ലഭ്യമാവും.