ദേശീയ സെമിനാർ ആരംഭിച്ചു
തേഞ്ഞിപ്പലം: മാത്തമാറ്റിക്സ് പഠനവകുപ്പിൽ യുജിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന ടോപ്പോളജി ദേശീയ സെമിനാർ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. .ഡോ.പി.ടി.രാമചന്ദ്രൻ, ഡോ.രാജി പിലാക്കാട്ട്, കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ ഡോ.കെ.അലി അക്ബർ, കാസർഗോഡ് ഗവണ്മെന്റ് കോളജിലെ ഡോ.ടി.മുബീന, മനോമണിയം സുന്ദരനാർ സർവകലാശാലയിലെ പ്രഫ.എസ്.സോമസുന്ദരം, കോഴിക്കോട് എൻഐടിയിലെ ഡോ.സുനിൽ ജേക്കബ് ജോണ്, ഗോവ സർവകലാശാലയിലെ ഡോ.എ.ജെ.ജയന്ദൻ തുടങ്ങിയവർ പങ്കെടുത്തു.