കലോത്സവം; ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല കലോത്സവത്തിലും/സോണൽ/നാഷണൽ തല കലോത്സവങ്ങളിലും വിജയിച്ച് 201617 അധ്യയനവർഷത്തിൽ ആർട്സ് ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർഥികളിൽനിന്നും ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ആർട്സ് ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ ഫൈൻ ആർട്സ് അഡ്വൈസർ സാക്ഷ്യപ്പെടുത്തിയ പ്രൊഫോർമ, ഹാൾടിക്കറ്റിന്റെയും മെറിറ്റ് സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയോടൊപ്പം പ്രിൻസിപ്പൽ സർവകലാശാല വിദ്യാർഥി ക്ഷേമവിഭാഗം ഡയറക്ടറുടെ ഓഫീസിലേക്ക് അയയ്ക്കണം. പ്രൊഫോർമ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അർഹരായ മൂന്നാംവർഷ ബിരുദവിദ്യാർഥികളുടെ അപേക്ഷകൾ ഏപ്രിൽ 30നോ ഒന്ന്, രണ്ട് വർഷ ബിരുദവിദ്യാർഥികളുടെ അപേക്ഷകൾ മേയ് 30 നോ അതിനു മുന്പായോ സർവകലാശാലയിൽ എത്തിക്കണം. 100 രൂപ പിഴയോടെ ഗ്രേസ് മാർക്കിനുള്ള മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ അപേക്ഷകൾ മേയ് 30 വരെ സ്വീകരിക്കും. ഒന്ന്, രണ്ട് വർഷ ബിരുദവിദ്യാർഥികളുടെ ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ 100 രൂപ പിഴയോടെ ജൂൺ 30 വരെ സ്വീകരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരുകാരണവശാലും ഗ്രേസ് മാർക്കിനായി പരിഗണിക്കുന്നതല്ല.
ഓറിയന്റേഷൻ ക്ലാസ് നടത്തി
കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒന്നാംവർഷ എംഎ, എംഎസ് സി, എംകോം കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നടത്തി. താവക്കര ചെറുശേരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സർവകലാശാല രജിസ്ട്രാർ ഡോ. ബാലചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു. വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൊമേഴ്സ് കോഴ്സ് കോഓർഡിനേറ്റർ കെ. സനിഷ, അസിസ്റ്റന്റ് രജിസ്ട്രാർ സി.എച്ച്. മുസ്തഫ കമാൽ, സെക്ഷൻ ഓഫീസർ കെ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡും യോഗ്യത സർട്ടിഫിക്കറ്റ് പഠനക്കുറിപ്പുകൾ എന്നിവ വിതരണം ചെയ്തു.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രവേശനം
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തങ്കയം ഫാപ്പിൻസ് കമ്യൂണിറ്റി കോളജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ 201718 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പിജിഡിസിപി പാർട്ട് ടൈം) കോഴ്സിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ അഞ്ചുവരെ നീട്ടി. വിശദവിവരങ്ങൾക്ക് കോളജുമായി ബന്ധപ്പെടുക. ഫോൺ: 0467 2211535, 9447051039. വെബ്സൈറ്റ് : www.kannuruniversity.ac.in, www.phapins.com .
ഒന്നാം സെമസ്റ്റർ എപിഎഡ് പരീക്ഷ
ഒന്നാം സെമസ്റ്റർ എംപിഎഡ് (സപ്ലിമെന്ററിഡിസംബർ 2016) ഡിഗ്രി പരീക്ഷ ഏപ്രിൽ ഏഴിന് ആരംഭിക്കും. അപേക്ഷകൾ പിഴ കൂടാതെ 27 വരെയും 150 രൂപ പിഴയോടെ 29 വരെയും സമർപ്പിക്കാം. അപേക്ഷയോടൊപ്പം എപിസി, ചലാൻ എന്നിവ 31നകം സർവകലാശാലയിൽ എത്തിക്കണം.