എംഡിഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി പരീക്ഷാഫലം
കേരള ആരോഗ്യ സർവകലാശാല 2017 ഫെബ്രുവരിയിൽ നടത്തിയ എംഡിഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2013 & 2012 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവരെ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈനായി ഏപ്രിൽ അഞ്ചാംതീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
ബിഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ തീയതി
2017 ഏപ്രിൽ 19 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബിൾ അവസാനവർഷ ബിഫാം ആയുർവേദ ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി തിയറി പരീക്ഷാ തീയതി
ഏപ്രിൽ 19 മുതൽ ആരംഭിക്കുന്ന തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.