University News
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്പോ​ർ​ട്സ് കോ​ച്ചിം​ഗ് ക്യാ​ന്പ്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം
ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ഏ​പ്രി​ൽ മൂ​ന്ന് മു​ത​ൽ മേ​യ് 19 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ അ​‌ത്‌ലറ്റി​ക്സ്, ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ഹാ​ൻഡ്ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍, ഖൊ​ഖൊ, ബാ​സ്കറ്റ്ബോ​ൾ, താ​യ്ക്കൊ​ണ്ടോ, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്സ്, ചെ​സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. ഏ​ഴ് മു​ത​ൽ 18 വ​യ​സ്സു​വ​രെ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഏ​പ്രി​ൽ മൂ​ന്നി​ന​കം പ​ഠ​ന​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​പേ​ക്ഷാ ഫോം ​പ​ഠ​ന​വ​കു​പ്പി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. ര​ണ്ട് ഫോ​ട്ടോയും 700 രൂ​പ ഫീയും ​സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407501.

പു​സ്ത​കം വി​ത​ര​ണ​ത്തി​ന്

ഇഎംഎ​സ് ചെ​യ​ർ ഫോ​ർ മാ​ർ​ക്സി​യ​ൻ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​കം നാ​ഷ​ണ​ലി​സം ആ​ൻ​ഡ് മ​ൾ​ട്ടി​ക​ൾ​ച്ച​റ​ലി​സം വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യി. ആ​ന​ന്ദ് തെ​ൽ​തും​ഡൈ, രാം​പു​നി​യാ​നി, ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദ്, കെ.​ഇ.​എ​ൻ, സ​ന​ൽ മോ​ഹ​ൻ, വി​ജു​കൃ​ഷ്ണ​ൻ, അ​ജ​യ് ശേ​ഖ​ർ, ആ​ർ.​മു​ര​ളി തു​ട​ങ്ങി​യ​വ​രു​ടെ ഒ​ന്പ​ത് ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​കം ഡോ.​പി.​കെ. പോ​ക്ക​റാ​ണ് എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ല 290 രൂ​പ. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് പു​സ്ത​കം ഇഎംഎ​സ് ചെ​യ​റി​ൽ നി​ന്ന് പ്ര​വൃത്തി ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും.

എം​ഫി​ൽ പ്ര​വേ​ശ​നം

എം​ഫി​ൽ ബോ​ട്ട​ണി പ്ര​വേ​ശ​നം 27ന് ​രാ​വി​ലെ പ​ത്തി​ന് ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​യും (8,735 രൂ​പ) സ​ഹി​തം ഹാ​ജ​രാ​ക​ണം.
എം​ഫി​ൽ ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ്ര​വേ​ശ​നം 27ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്‌ട്രോണി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ആ​റ് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഏ​പ്രി​ൽ ഏ​ഴ് വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

മാ​റ്റി​വ​ച്ച ഐ​ടി മി​ഷ​ൻ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 22, 23 തി​യ​തി​ക​ളി​ൽ

2014 ന​വം​ബ​ർ/​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ മാ​റ്റി​വ​ച്ച കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഐ​ടി മി​ഷ​ൻ പ​രീ​ക്ഷ (ജി​ഐ​ടി, ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​ഐ​ടി) ഏ​പ്രി​ൽ 22, 23 തി​യ​തി​ക​ളി​ൽ സി​സി​എ​സ്ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. മു​ന്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാം. അം​ഗീ​കൃ​ത ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ക​രു​ത​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലെ ഐ​ടി മി​ഷ​ൻ ലി​ങ്കി​ൽ. ഫോ​ണ്‍: 0494 2407371.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹെ​ൽ​പ് ഡെ​സ്ക്

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ഉ​ട​ൻ ത​ന്നെ ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി.

സെ​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ ് ഈ ​മ​റു​പ​ടി ല​ഭി​ച്ച​ത്. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സം​ബ​ന്ധി​ച്ച നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. വ​കു​പ്പ് ത​ല​ത്തി​ലും പ്രി​ൻ​സി​പ്പ​ൽ ത​ല​ത്തി​ലും സ​മി​തി​ക​ൾ വേ​ണം എ​ന്ന് സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല കോ​ള​ജു​ക​ളി​ലും അ​വ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രാ​തി പ​രി​ഹാ​ര സെ​ൽ, പ​രീ​ക്ഷാ സ്ഥി​ര സ​മി​തി എ​ന്നി​വ​യ്ക്കു​പു​റ​മേ​യാ​ണ് പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.
അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് യാ​തൊ​രു​വി​ധ ഫൈ​നും ഈ​ടാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​ര​ണം ല​ഭി​ച്ചു. സെ​ന​റ്റ് അം​ഗം പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് സെ​ന​റ്റ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നാണ് രേ​ഖാ​മൂ​ലം മറുപടി ല​ഭി​ച്ച​ത്. നി​ര​വ​ധി സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ നി​സാ​ര പി​ഴ​ക​ൾ​ക്കു​പോ​ലും വ​ൻ തു​ക ഫൈ​ൻ ചു​മ​ത്തു​ന്ന​താ​യി വാ​ർ​ത്ത വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

4966 ബിരുദങ്ങൾ സമ്മാനിച്ചു

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ സെനറ്റ് യോഗത്തിൽ മാർച്ച് 24 വരെ ഫലം പ്രസിദ്ധീകരിച്ച വ്യത്യസ്ത കോഴ്സുകളുടെ 4966 ബിരുദങ്ങൾ സമ്മാനിച്ചു. 15 ഡിപ്ലോമ, 1770 ഡിഗ്രി, 3121 പിജി,13 എംഫിൽ, 47 പിഎച്ച്ഡി ബിരുദങ്ങളാണ് സമ്മാനിച്ചത്. ഇതോടെ കാലിക്കട്ട് സർവകലാശാല ഇതുവരെ നൽകിയ മൊത്തം ബിരുദങ്ങളുടെ എണ്ണം 12,65,400 ആയി. വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകൾക്ക് ലൈബ്രറി, ലാബ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ടുമെന്‍റിലെ സൗകര്യങ്ങൾ മുതലായവ ഉപയോഗിക്കുന്നതിൽ സർവകലാശാല പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി. സാങ്കേതിക ബിരുദ കോഴ്സുകൾ, സാങ്കേതിക സർവകലാശാലയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കാലിക്കട്ട് സർവകലാശാലയുടെ ഗവേഷണ പ്രവേശന വിജ്ഞാപനത്തിൽ എൻജിനിയറിംഗ് ഉൾപ്പെടുത്താതിരുന്നത്. നിലവിലെ സർവകലാശാലാ യൂണിയൻ 201617 സാന്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിക്കും. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കാൻ സർവകലാശാല നിയമം അനുവദിക്കുന്നില്ല. അടുത്ത സാന്പത്തിക വർഷത്തെ സർവകലാശാലാ ബജറ്റ് അംഗീകരിച്ചു.
More News